UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റം: സിപിഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തി; ചര്‍ച്ച നടത്തിയത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് നേതാക്കള്‍ പ്രചരിപ്പിച്ചതിലുള്ള അതൃപ്തിയും പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് ചര്‍ച്ച നടത്തിയതെന്നും കേന്ദ്ര നേതാക്കള്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ഇറക്കിവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഎം കേന്ദ്ര നേതൃത്വം. സിപിഎം – ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചുകൊണ്ട് പുറത്താക്കിയ മുഖ്യമന്ത്രിയുടെ നടപടി വലിയ വിവാദമായിരുന്നു. ഇത്തരത്തിലുള്ള രോഷപ്രകടനം മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതിയിലും പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തി. സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കളെ വിളിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പ്രചരിപ്പിച്ചതിലുള്ള അതൃപ്തിയും പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് ചര്‍ച്ച നടത്തിയതെന്നും കേന്ദ്ര നേതാക്കള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍