UPDATES

ട്രെന്‍ഡിങ്ങ്

സിപിഐ മന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടി സിപിഎം നേതാക്കള്‍ ബഹിഷ്‌കരിച്ചു

കാസര്‍ഗോഡ് ജില്ലപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുളള സഹായവിതരണ ചടങ്ങില്‍ നിന്നാണ് സിപിഎം നേതാക്കള്‍ വിട്ടുനിന്നത്‌

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിന്നും സിപിഐ എംപിയും എംഎല്‍എമാരും വിട്ടുനിന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക പരിപാടിയില്‍ എംപി പി കരുണാകരനും കാസര്‍ഗോഡ് ജില്ലയിലെ എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എന്നിവര്‍ക്കും പരിപാടിയില്‍ നിര്‍വ്വഹിക്കാന്‍ പ്രത്യേകം ചുമതലകളുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തില്ല.

എന്നാല്‍ സിപിഎം പ്രതിനിധിയായി ജില്ലാപഞ്ചായത്തംഗം ചടങ്ങിലെത്തി. കാസര്‍ഗോഡ് ജില്ലപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുളള സഹായവിതരണ ചടങ്ങില്‍ നിന്നാണ് സിപിഎം നേതാക്കള്‍ വിട്ടുനിന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍