UPDATES

ട്രെന്‍ഡിങ്ങ്

ഓഫീസിലേക്ക് സൈക്കിളിലും മലമുകളിലേക്ക് ഹെലികോപ്റ്ററിലും എത്തുന്ന മണിക് സര്‍ക്കാരിനെ കുറിച്ച് ഇനി കഥകള്‍ വരും

ചരിത്രം രേഖീയമായിരുന്നു എങ്കിൽ മനുഷ്യരെ വിഭജിച്ചു നശിപ്പിക്കുന്ന ക്രൂരന്മാരുടെ ചരിത്രം അന്തമില്ലാതെ തുടർന്നേനെ. പക്ഷെ അത് വൈരുധ്യാത്മകമാണ്. അതുകൊണ്ടു ചെറുത്തുനിൽപ്പിന്റെ ഇടങ്ങൾ വലുതായിത്തന്നെ വരും

ത്രിപുരയിലെ സി പി എമ്മിന്റെ വൻപരാജയം ഞെട്ടിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. ഒന്ന് നന്നായി കുലുക്കി. സാമാന്യം നന്നായി ഭരിച്ച ഒരു സർക്കാരിന് വോട്ടുശതമാനം നിലനിർത്താനായെങ്കിലും പുതുതായി പ്രത്യക്ഷപ്പെട്ട ഒരു പാർട്ടിയുടെ കടുത്ത മത്സരത്തിനു മുന്‍പിലാണ് അടിയറവു പറയേണ്ടിവന്നത്. ശതമാനക്കണക്ക് ഒരു ഒഴികഴിവല്ല. നിയമങ്ങൾ നേരത്തെ നിശ്ചയിച്ചതാണ്: കൂടുതൽ വോട്ടുകിട്ടുന്ന ആൾ ജയിക്കും, അങ്ങിനെ കൂടുതൽ ആളുകൾ ജയിക്കുന്ന പാർട്ടി ഭരിക്കും. ശതമാനക്കണക്ക് അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടാം എന്നതിന് ഉപയോഗിക്കാൻ പറ്റുന്ന ഒരു കഷ്ണം ഡേറ്റ എന്ന് മനസിലാക്കിയാൽ മതി. (കോൺഗ്രസിന്റെ വോട്ടു മിക്കവാറും സ്‌ഥലങ്ങളിൽ മൂന്നക്കം കടന്നിട്ടില്ല…അത് കോൺഗ്രസിനുള്ള ഡേറ്റയാണ്, സി പി എമ്മിനുള്ളതല്ല.)

ജനസംഖ്യയുടെ മൂന്നിലൊന്നു ആദിവാസികളുള്ള സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഞാണിന്മേൽ കളിയാണ്. ഒരുവിധം ഫെയർ പ്ളേ ഒരുക്കിമാത്രമേ അവർക്കു മുന്നോട്ടു പോകാൻ പറ്റൂ.ആ കളിയിൽ വിശ്വാസമില്ലാത്തവർക്കു പക്ഷെ ആ പ്രശ്നമില്ല…ഓരോ വിഭാഗത്തിലെയും അസംതൃപ്തരെ, പ്രത്യേകിച്ച് ആദിവാസികളെ കണ്ടെത്തുകയും ഇളക്കിവിടുകയും ചെയ്യാം. കോൺഗ്രസ് ഇത് പണ്ട് ചെയ്തിട്ടുണ്ട്, അതിന്റെ ഗുണം ഒരു പ്രാവശ്യം അധികാരത്തിന്റെ രൂപത്തിൽ അനുഭവിക്കുകയും ചെയ്തിട്ടുണ്ട് . ആ കളി എന്തുഫലമുണ്ടാക്കുമെന്ന കണ്ട ജനം അതിനോട് വേണ്ട വിധത്തിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രാവശ്യം കോൺഗ്രസ് കളമൊഴിഞ്ഞപ്പോൾ ബി ജെ പി ആ കളിച്ചു, ഗുണം കിട്ടി.

കോണ്‍ഗ്രസ് ബന്ധം അവിടെ നില്‍ക്കട്ടെ, ബിജെപിയുടെ മാസ് പ്രൊപ്പഗണ്ടയെ നേരിടാന്‍ എന്തുണ്ട് കൈയില്‍?

ചാണക്യന്മാരുടെ ഈ കളി നമ്മൾ ഇതിനുമുൻപ് കണ്ടത് പഞ്ചാബിലായിരുന്നു; ഇന്ദിരാഗാന്ധിയുടെ വക. പിന്നെ ശ്രീലങ്കൻ തമിഴരെ സഹായിച്ച്. തെരഞ്ഞെടുപ്പ് വിധി അട്ടിമറിച്ച് കശ്മീരിൽ. അതിനെറെയൊക്കെ വില കളിച്ചവർക്കൊപ്പം രാജ്യവും കൊടുക്കേണ്ടി വന്നു എന്നതാണ് ചരിത്രം. ചരിത്രത്തോട് യുദ്ധം ചെയ്തു മാത്രം ശീലമുള്ള പരിവാർ ചാണക്യന്മാർ അതോർക്കാൻ ഇടയായാൽ എല്ലാവർക്കും ഗുണം ചെയ്യും.

ഇനി ത്രിപുര കഥകളുടെ അയ്യരുകളി തുടങ്ങും. രണ്ടു യുദ്ധങ്ങളും ഒരു വിഭജനവും, അഭയാർഥിപ്രവാഹവും വൻക്ഷാമവും തീവ്രവാദവും അസ്‌ഥിരപ്പെടുത്തിയ, ഭൂമിയിലെത്തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ ഒരു പ്രദേശത്തെ ജനങ്ങളെ മനുഷ്യരായി, വളരെ അടിസ്‌ഥാനപരമെങ്കിലും അന്തസ്സോടെ ജീവിക്കാൻ പരുവപ്പെടുത്തിയ ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് നമ്മൾ കേട്ടത്‌പോലത്തെ കഥകൾ. കാർഷിക പരിഷ്കരണത്തെ നേട്ടങ്ങളെ മുൻപോട്ടു കൊണ്ടുപോകാൻ പറ്റാത്ത വിധം, കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അത് അങ്ങേയറ്റം ജനവിരുദ്ധമാക്കാൻ പാകത്തിൽ, പാർട്ടിയെ ബ്യൂറോക്രസി കൈവശപ്പെടുത്തിയിരുന്നു എന്നൊരു ആക്ഷേപം എനിക്കുമുണ്ട്.

കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

പക്ഷെ അങ്ങിനെപ്പോലും ഒന്നും പറയാൻ ഇല്ലാത്ത ത്രിപുരയിലെ നേതൃത്വത്തെപ്പറ്റി ഇനി നമ്മൾ കഥകൾ കേട്ടുതുടങ്ങും. എങ്ങിനെയാണ് പ്രചാരണത്തിന്റെ രൂപമെന്നതിനെപ്പറ്റി സുഹൃത്ത്
Javed Parvesh എഴുതിയിട്ടുണ്ട്.

ഓഫീസിലേക്ക് സൈക്കിളിൽ പോകുന്ന, ശമ്പളത്തിൽനിന്നു പാർട്ടിയ്ക്ക് കൊടുത്തതിനുശേഷം കിട്ടുന്ന അലവന്സുകൊണ്ടു ജീവിച്ച മണിക്ക് സർക്കാർ ഹെലികോപ്റ്ററിൽ കയറിയ പത്തുകോടിയുടെ ബില്ലെടുത്തു ബി ജെ പി തെരഞ്ഞെടുപ്പ് സമയത്തു വീശിയിട്ടുണ്ട്, അതിനി കഥകളുടെ രൂപത്തിൽ ഇങ്ങോട്ടും വരും. മലനിരകൾ നിറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടായ വാടയ്ക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും മാത്രമല്ല ജില്ലാ കൗൺസിൽ അംഗങ്ങൾ വരെ ഹെലികോപ്റ്റർ ഉപയോഗിക്കുമെന്ന കാര്യം ചോദിച്ചാൽ മാത്രമേ നമ്മൾ അറിയൂ. ഓഫീസിലേക്ക് സൈക്കിളിലും മലമുകളിലേയ്ക്ക് ഹെലികോപ്റ്ററിലും എത്തുന്ന മുഖ്യമന്ത്രി വിഭവങ്ങളുടെ ഒപ്റ്റിമം ഉപയോഗമാണ് നടത്തിയതെന്ന് നമ്മളോടാരും പറയില്ല, പകരം ഒറ്റയക്കം കൊണ്ട് ഡേറ്റയുണ്ടാക്കുന്ന മാജിക്ക് എടുത്തു വീശിത്തരും.

അതുകൊണ്ടു കഥകൾ വരട്ടെ.

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ത്രിപുരയിലെ സി പി എം പരാജയത്തോട് ഫേസ്ബുക്കിലെ ചില സുഹൃത്തുക്കൾ നടത്തിയ പ്രതികരണം അതിശയമുണ്ടാക്കി. വലിയ നിരാശയ്ക്കു കാരണമുണ്ട് എന്നത് സത്യമാണ്. പക്ഷെ അടുത്ത കൊല്ലത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ജയിച്ചു എന്ന വാർത്ത വന്നാൽ ഉണ്ടാകേണ്ട വികാരമൊന്നും ഇപ്പോൾ ഉണ്ടാകേണ്ട കാര്യമുണ്ട് എനിക്ക് തോന്നുന്നില്ല. മേഘാലയയിലും നാഗാലാന്റിലും ആളുകൾ ഒലിച്ചു പോയിട്ടില്ല. ഗുജറാത്തിലും രാജസ്‌ഥാനിലും മധ്യപ്രദേശിലും ഒരവസരം കിട്ടിയപ്പോൾ മനുഷ്യർ കാറ്റുപിടിപ്പിച്ച കഥകളുടെ ബലൂണുകൾ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്. നുണക്കഥകൾ കൊണ്ട് പിടിച്ചുനിൽക്കുന്നതിനു ഒരു പരിധിയുണ്ട്, എതിർക്കാനാളില്ലെങ്കിൽ കുറേക്കാലം അതങ്ങിനെ പോകും. പക്ഷെ ഒരു നേരമെങ്കിലും മക്കൾക്ക് ഭക്ഷണവും അവർക്കു വിദ്യാഭ്യാസവും കൊടുക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യരോട് എത്രകാലം കഥകൾ പറഞ്ഞിരിക്കും? മോദി ഭരണത്തിലും തുടർന്ന ബാങ്ക് തട്ടിപ്പിന്റെ (സത്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഒരു വൻ തട്ടിപ്പ് നടന്നതായി സി ബി ഐ പറയുന്നത്) മുഴുവൻ പാപഭാരവും ‘കമ്യൂണിസ്റ്റുകൾ സഹായിച്ചുണ്ടാക്കിയ സോണിയ ഗാന്ധിയുടെ 2004-ലെ സർക്കാരിൽ’ കൊണ്ടുവച്ചു ഒരു ഫെയ്ക്ക് ഓർഗസം ഉണ്ടാക്കാൻ വിടുവായനും അയാളുടെ പരലക്ഷം ഫെയ്ക്കുകൾക്കും പറ്റിയേക്കും. പക്ഷെ അതുകൊണ്ടുമാത്രം എത്രനാൾ?

ത്രിപുരയില്‍ തന്നെയുണ്ടാകും; ഇനിയും ജനങ്ങള്‍ക്കൊപ്പം തന്നെ; ബിജെപിയോട് മണിക് സര്‍ക്കാര്‍

ചരിത്രം രേഖീയമായിരുന്നു എങ്കിൽ മനുഷ്യരെ വിഭജിച്ചു നശിപ്പിക്കുന്ന ക്രൂരന്മാരുടെ ചരിത്രം അന്തമില്ലാതെ തുടർന്നേനെ. പക്ഷെ അത് വൈരുധ്യാത്മകമാണ്. അതുകൊണ്ടു ചെറുത്തുനിൽപ്പിന്റെ ഇടങ്ങൾ വലുതായിത്തന്നെ വരും. അവിടെ നിങ്ങളും ഉണ്ടാകുക എന്നത് പ്രധാനം. ഇവരുടെ ചരിത്രം അവസാനിക്കുന്നതിനുള്ള മാറ്റത്തെ ഗുണപരമായി സ്വാധീനിക്കാനുള്ള ഇടത്താണോ നിങ്ങൾ ഉള്ളത് എന്നത് കൂടുതൽ പ്രധാനം.

The battle is on.

പി എസ്: ഞാൻ ഫലം പ്രവചിച്ചിട്ടു ഇനിയെങ്ങനെ ബി ജെ പി ജയിക്കണ്ട. വേണമെങ്കിൽ അധ്വാനിച്ച് ജയിക്കട്ടെ.

(കെ ജെ ജേക്കബ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

സംഘിയെ ചെറുക്കാൻ സംഘിയുടെ തന്ത ആകേണ്ടതുണ്ടോ…?

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍