UPDATES

തപന്‍ സെന്നും നീലോത്പല്‍ ബസുവും സിപിഎം പിബിയില്‍; കേന്ദ്ര കമ്മിറ്റിയില്‍ പുതുതായി 19 പേര്‍

കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 പുതുമുഖങ്ങളില്‍ കെ രാധാകൃഷ്ണനും എംവി ഗോവിന്ദനുമാണ് കേരളത്തില്‍ നിന്നുള്ളവര്‍. മലയാളികളായ വിജൂ കൃഷ്ണനും മുരളീധരനും കേന്ദ്ര കമ്മിറ്റിയിലെത്തി. വിജൂ കൃഷ്ണനെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായാണ് തിരഞ്ഞെടുത്തിരുന്നത്.

സീതാറാം യെച്ചൂരി സെക്രട്ടറി ആയ 95 അംഗ കേന്ദ്ര കമ്മിറ്റിയെ ഹൈദാരാബാദില്‍ നടക്കുന്ന സിപിഎമ്മിന്‍റെ 22ആം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. വനിതകള്‍ക്കായി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ഏകകണ്‌ഠേനയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങളുടെ എണ്ണം 17 ആയികൂടി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത പിബിയില്‍ ഉണ്ടായിരുന്ന ഏകെ പദ്മനാഭനെ ഒഴിവാക്കി. അതേസമയം 80 വയസ് കഴിഞ്ഞ എസ് രാമചന്ദ്രന്‍ പിള്ളയെ പ്രത്യേക പരിഗണനയില്‍ പിബിയില്‍ നിലനിര്‍ത്തി. നീലോത്പല്‍ ബസുവും തപന്‍ സെന്നും ആണ് പുതുതായി ഇത്തവണ പിബിയിലെത്തിയത്.

കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 പുതുമുഖങ്ങളില്‍ കെ രാധാകൃഷ്ണനും എംവി ഗോവിന്ദനുമാണ് കേരളത്തില്‍ നിന്നുള്ളവര്‍. മലയാളികളായ വിജൂ കൃഷ്ണനും മുരളീധരനും കേന്ദ്ര കമ്മിറ്റിയിലെത്തി. വിജൂ കൃഷ്ണനെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായാണ് തിരഞ്ഞെടുത്തിരുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കിസാന്‍ സഭ നേതൃത്വം നല്‍കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നയാളാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ വിജൂ കൃഷ്ണന്‍. കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പികെ ഗുരുദാസനെ പ്രായാധിക്യം മൂലം ഒഴിവാക്കി. ബാക്കിയെല്ലാവരും കേന്ദ്ര കമ്മിറ്റിയില്‍ തുടരും. ബസുദേബ് ആചാര്യയാണ് പുതിയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.

മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എയും ദലിത് നേതാവുമായ ജെപി ഗാവിത് കേന്ദ്ര കമ്മിറ്റിയിലെത്തിയ പുതുമുഖങ്ങളില്‍ പെടുന്നു. നാസികില്‍ നിന്ന് മുംബൈയിലേക്കുള്ള കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളും ആണ് ജെപി ഗാവിത്. ലോംഗ് മാര്‍ച്ചിന്‍റെ മറ്റൊരു പ്രധാന നേതാവും കിസാന്‍ സഭ ദേശീയ പ്രസിഡണ്ടും കേന്ദ്ര കമ്മിറ്റി അംഗവും ആയ അശോക്‌ ധാവളെ ഇത്തവണ പിബിയില്‍ എത്തും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍