UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷകരോഷം വോട്ടായി: രാജസ്ഥാനില്‍ രണ്ടിടത്ത് സിപിഎം വിജയം പതിനായിരത്തോളം വോട്ടിന്‌

ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്

രാജസ്ഥാനില്‍ അധികാരത്തിലിരുന്ന ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് വീണ്ടും തിരിച്ചെത്തുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സീറ്റ് നില മാറിമറിയുന്നുണ്ടെങ്കിലും ബിജെപിയുടെ പരാജയം പൂര്‍ണമായിട്ടുണ്ട്. ഇരുന്നൂറ് സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ 102 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 69ല്‍ ഒതുങ്ങി.

അതേസമയം സിപിഎമ്മിനും രാജസ്ഥാനില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. രണ്ട് സീറ്റുകളിലാണ് സിപിഎം വിജയം നേടിയിരിക്കുന്നത്. ഭാദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയയും ദുംഗര്‍ഗാര്‍ഹില്‍ ലാല്‍ മാഹിയയുമാണ്‌ വ്യക്തമായ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഭാദ്രയില്‍ ബല്‍വാന്‍ 55,034 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിയുടെ സഞ്ജീവ് കുമാര്‍ 40,623 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ സഞ്ജീവ് കുമാര്‍ ആണ് ഇവിടെ വിജയിച്ചത്. ഡുണ്‍ഗാര്‍ഗാര്‍ഹില്‍ ഗിര്‍ധരിലാല്‍ 47,635 വോട്ടുകള്‍ നേടി. രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ 34,976 വോട്ടുകള്‍ നേടി. ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായ ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. 33,568 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്.

ഏഴ് രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് രാജസ്ഥാന്‍ ലോക്തന്ത്രിക് മോര്‍ച്ച എന്ന സഖ്യത്തിന് കീഴിലാണ് സിപിഎം മത്സരിച്ചത്. സിപിഐ, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദള്‍, സിപിഐ(എംഎല്‍), മാക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുണ്ടായിരുന്നത്. ബിജെപിയും കോണ്‍ഗ്രസും കര്‍ഷകരുടെയും തൊഴിലാളികളുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി യാതൊന്നും ചെയ്തില്ലെന്നും അതിനാലാണ് തങ്ങള്‍ മറ്റൊരു സഖ്യമുണ്ടാക്കുകയാണെന്നുമാണ് രാജസ്ഥാന്‍ സിപിഎം നേതാവ് രവിന്ദ്ര ശുക്ല നേരത്തെ പറഞ്ഞിരുന്നു. റായ് സിംഗ് നഗറില്‍ സിപിഎം സ്ഥാനാര്‍ത്ഥി ശ്യോപത് റാം രണ്ടാം സ്ഥാനത്താണ്. സിപിഎമ്മിന് സ്വാധീനമേറെയുള്ള ദന്താറാംഗില്‍ സംസ്ഥാന സെക്രട്ടറി അമ്രറാമും ധോദ് മണ്ഡലത്തില്‍ പേമാറാം നേരിയ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ്.

ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. ദുംഗഗാര്‍ഹില്‍ മത്സരിക്കുന്ന ഗിര്‍ധരിലാല്‍ കര്‍ഷകനാണ്. രാജസ്ഥാനില്‍ കര്‍ഷകര്‍ നേരിട്ട ദുരിതങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെട്ടതെന്ന് ഈ ഫലങ്ങളില്‍ നിന്നും വ്യക്തമാണ്. കര്‍ഷക പ്രക്ഷോഭങ്ങളും കര്‍ഷകരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സര്‍ക്കാര്‍ വിരുദ്ധ വികാരവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍