UPDATES

‘നമ്മുടെ സഭ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം, ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കണം’: വീണാ ജോർജ്

രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധി നടപ്പാക്കണം. അത് തന്നെയാണ് നിലപാട്.

ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂല നിലപാട് പരസ്യമാക്കി ആറൻമുള എംഎല്‍എ വീണാ ജോര്‍ജ്ജ്. ആദ്യമായാണ് വീണ ജോർജ് വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.

സഭാതാർക്കത്തിൽ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധി നടപ്പാക്കണമെന്ന് എന്ന് തന്നെയാണ് നിലപാട് എന്ന് വീണ ജോര്‍ജ്ജ് വ്യക്തമാക്കുന്നു. നമ്മുടെ സഭ അനുഭവിക്കുന്ന, അല്ലെങ്കിൽ സഭ കടന്നു പോവുന്ന പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം ഇതിലൂടെ ഉണ്ടാകും, ഉണ്ടാകണമെന്നും വീണ പറയുന്നു. ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസനം വാർഷിക സമ്മേളനത്തിലായിരുന്നു എംഎൽഎയുടെ പ്രതികരണം.

രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധി നടപ്പാക്കണം. അത് തന്നെയാണ് നിലപാട്. അതിൽ ഒരു തർക്കവുമില്ല. നൂറ്റാണ്ടുകളായി, നമുക്കറിയാം വർഷങ്ങളായി നമ്മുടെ സഭ അനുഭവിക്കുന്ന, അല്ലെങ്കിൽ കടന്നു പോവുന്ന, നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം ഇതിലൂടെ ഉണ്ടാകും, ഉണ്ടാകണം എന്നുള്ളത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം, അതി ശക്തമായി മുന്നോട്ട് പോകാം- എന്നിങ്ങനെയായിരുന്നു വീണ ജോർജ്ജിന്റെ വാക്കുകൾ.

സഭാപ്രശ്നം രമ്യമായി പരിഹരിക്കാൻ ഓർത്തഡോക്സ് സഭയുമായി സംസ്ഥാന സര്‍ക്കാർ ചർച്ചയ്ക്ക ഒരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ.വ്യാഴാഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചർച്ച. ഇതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്ന് തന്നെയാണ് നിലപാടെന്ന് വ്യക്തമാക്കി സിപിഎം എംഎൽഎയായ വീണ ജോർജ്ജ് രംഗത്തെത്തുന്നത്.

 

Read More- മുഖ്യമന്ത്രി സിപിഎമ്മില്‍ ഒറ്റപ്പെട്ടെന്ന് സണ്ണി എം കപിക്കാട്; ജാതി വിളിച്ച് ആക്ഷേപിച്ചിട്ട് എത്ര ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിച്ചു? തെരുവിലിറങ്ങി?

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍