UPDATES

ട്രെന്‍ഡിങ്ങ്

കോടിയേരിയുടെ മകനെതിരായ ആരോപണം ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമങ്ങള്‍

പരാതി നല്‍കിയ കമ്പനിയുടെ പ്രതിനിധിയുമായി സിപിഎം നേതാക്കളുടെ ചര്‍ച്ച തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട നീക്കം. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഗുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ഇദ്ദേഹവുമായി സിപിഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതോടെ നിയമസഭയില്‍ നിന്നും പിണറായി നേരെ എകെജി സെന്ററിലേക്ക് തിരിക്കുകയായിരുന്നു. സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ കോടിയേരി പത്രസമ്മേളനം വിളിക്കുമെന്നും അറിയുന്നു.

ദുബൈയില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസിലെ മുഖ്യപ്രതി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് ബാലകൃഷ്ണനാണെന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. ബിനോയ് കമ്പനിയ്ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബൈയില്‍ നിന്നും മുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍