UPDATES

വായന/സംസ്കാരം

സന്താനോത്പാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ എന്തർത്ഥം : കുരീപ്പുഴ ശ്രീകുമാർ

സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണ്.

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത് ചിലര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവര്‍. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണ്.

അടിമവ്യാപാര നിരോധന വിളംബര വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യക്ഷരക്ഷാ ദൈവസഭ കോട്ടയത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്താനോത്പാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പറയുന്നതില്‍ എന്തര്‍ത്ഥമെന്നും കുരീപ്പുഴ ചോദിച്ചു.

അതെ സമയം ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിന്റെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണെന്ന് സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചിരുന്നു.

വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളിൽ നില നിൽക്കുന്ന അനീതികൾക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകൾക്ക് ഗതിവേഗം പകരുന്നതാണ് ഈ നിര്ണ്ണായക വിധിയെന്ന് കൂട്ടായ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

എം ജി എസ് നാരായണൻ,സച്ചിദാനന്ദൻ,ബി.രാജീവൻ,സാറാജോസഫ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് നിലപാട് വ്യക്തമാക്കിയത്.

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

ശബരിമല:’തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ’:സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍