UPDATES

വായന/സംസ്കാരം

‘മീശ’ യ്ക്ക് ശേഷം മാതൃഭൂമി സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് എസ് ഹരീഷ് : വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്

തനിക്ക് കുട്ടനാടിനെപ്പറ്റിയും പരിചിതരായ മുഖങ്ങളെക്കുറിച്ചും നോവല്‍ എഴുതണമായിരുന്നു. ആ രചനയില്‍ സ്വാഭാവികമായി സംഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ് കഥയിലുള്ളത്.

‘മീശ’ നോവൽ പ്രസിദ്ധീകരിച്ചതിന് തുടര്ന്നുള്ള വിവാദങ്ങൾക്ക് ശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നുവെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്.ഹരീഷ്. മീശ പ്രസിദ്ധീകരിച്ചതുകൊണ്ട് മാത്രമാണ് ആഴ്ചപതിപ്പിന്റെ പത്രാധിപർ കമകമല്‍റാമിന് ജോലി നഷ്ടമായത്. സംഘപരിവാറിന് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പത്രത്തില്‍ കാണുന്നത്. എന്നാല്‍ വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്.

മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ‘മലയാളസാഹിത്യം; മീശയ്ക്ക് മുന്‍പും പിന്‍പും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീശയെ എതിര്‍ത്തവര്‍ പുസ്തകത്തെ അപമാനിക്കുന്നതിലാണ് വിജയിച്ചത്. കടകളില്‍ നിന്ന് പുസ്തകം പൊതിഞ്ഞുവാങ്ങിക്കൊണ്ടു പോകുന്ന അവസ്ഥ നിരാശപ്പെടുത്തിയെങ്കിലും, പുതുതലമുറയില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പിന്തുണ പ്രതീക്ഷ നല്‍കുന്നതാണ്.

മീശ എന്ന നോവല്‍ കാരണം ഹൈന്ദവതയ്‌ക്കെന്താണ് അപകടം സംഭവിക്കുകയെന്ന് മനസ്സിലാകുന്നില്ല. നവോത്ഥാനത്തോടെ ജാതിചിന്ത അകന്നുപോയെന്ന വിശ്വാസം ശരിയല്ല. ജാതിവ്യവസ്ഥ സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നു. ഹിന്ദു സ്ത്രീകളെ മീശ അപമാനിച്ചിട്ടില്ല. ഈഴവ സ്ത്രീകളേയും നായര്‍ സ്ത്രീകളേയും പുലയസ്ത്രീകളേയും നമ്പൂതിരിസ്ത്രീകളേയുമല്ലാതെ ഹിന്ദുസ്ത്രീകള്‍ എവിടെയുമില്ലെന്ന് ഹരീഷ് പറഞ്ഞു. പത്രങ്ങളിലെ വൈവാഹികപരസ്യങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചകളാണ്.

തനിക്ക് കുട്ടനാടിനെപ്പറ്റിയും പരിചിതരായ മുഖങ്ങളെക്കുറിച്ചും നോവല്‍ എഴുതണമായിരുന്നു. ആ രചനയില്‍ സ്വാഭാവികമായി സംഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ് കഥയിലുള്ളത്.തനിക്ക് സംഘപരിവാറുമായോ ഇടതുപക്ഷവുമായോ രഹസ്യബന്ധമില്ല. ഇടതുപക്ഷത്തിന്റെ നല്ല നയങ്ങളോട് യോജിപ്പുണ്ട്. എതിര്‍പ്പുള്ള കാര്യങ്ങള്‍ തുറന്നുപറയാറുമുണ്ട്. ഹരീഷ് വ്യക്തമാക്കി.

എസ് ഹരീഷിന്റെ കഥയും സംഘപരിവാറിന്റെ സെമറ്റിക് ചിന്തകളും

ഇതാ ഒരു പെരുമാള്‍ മുരുഗന്‍, നമ്മുടെ തൊട്ട് മുന്‍പില്‍; നടന്നത് സാഹിത്യത്തിന്റെ ആള്‍ക്കൂട്ടക്കൊല

മീശ പ്രസിദ്ധീകരിക്കാന്‍ അഴിമുഖം തയാറാണ്; അത് ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍