UPDATES

ട്രെന്‍ഡിങ്ങ്

സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്, തലയിൽ വെളിച്ചമുള്ളവർക്ക് മനസ്സിലാക്കാൻ ഇത്രയും മതി; എസ് ശാരദക്കുട്ടി

ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാൻ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവർ ശാന്തമായി ആലോചിക്കട്ടെ.

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. വിശ്വാസികൾക്കും, ക്ഷേത്രത്തിന്റെ നിലനിൽപ്പിനും നന്മക്കും വേണ്ടി സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും തലയിൽ വെളിച്ചമുള്ളവർക്ക് മനസ്സിലാക്കാൻ ഇത്രയും മതിയെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർത്തവ അശുദ്ധി വാദക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയിരുന്നു. ആർത്തവം അശുദ്ധമാണെങ്കിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് തീരുമാനമെടുക്കണമെന്ന് ശാരദക്കുട്ടി ആവശ്യപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു.

വിശ്വാസത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവർ ശാന്തമായി ആലോചിക്കട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;

“നൈഷ്ഠികബ്രഹ്മചാരിയാണ് പ്രതിഷ്ഠയെങ്കിൽ പൂജാരിയും ബ്രഹ്മചാരിയായിരിക്കണം”. പത്തനംതിട്ടയിലെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.നമ്മുടെ തന്ത്രിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാമല്ലോ, അത് ഗൃഹസ്ഥാശ്രമത്തിനുമപ്പുറത്തേക്ക് എവിടേക്കൊക്കെ പോയി എന്നതുമോർക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിന്നെയും ചിലതു പത്രസമ്മേളനത്തിൽ പറഞ്ഞു

വിശ്വാസികൾ ശാന്തരാണ്, അവർ തെറി വിളിക്കുകയോ കലാപത്തിനു കോപ്പു കൂട്ടുകയോ ചെയ്യില്ല. സന്നിധാനത്തു തമ്പടിച്ചവർ വിശ്വാസികളല്ല.

കോന്തല തുമ്പിലാണ് അധികാരത്തിന്റെ താക്കോലെന്ന് കരുതരുത്,,,,,

തന്ത്രി പൂട്ടി താക്കോൽ കൊണ്ടു പോയാലും ക്ഷേത്രമവിടെത്തന്നെയുണ്ടാകും.

വിശ്വാസികൾക്കു വേണ്ടിയാണ്‌, ക്ഷേത്രത്തിന്റെ നിലനിൽപ്പിനും നന്മക്കും വേണ്ടിയാണ്, സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന്, തലയിൽ വെളിച്ചമുള്ളവർക്കു മനസ്സിലാക്കാൻ ഇത്രയും മതി..

ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാൻ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവർ ശാന്തമായി ആലോചിക്കട്ടെ.

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്നു ഭക്തന്മാര്‍ തീരുമാനിക്കുമോ? ശാരദക്കുട്ടി ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍