UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയിലെത്തിയ തെലുഗു മാധ്യമ പ്രവര്‍ത്തക കവിത ജക്കാലക്കെതിരെ സൈബർ ആക്രമണം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മലയാളികളുടെ സൈബർ ഇടങ്ങളിൽ തെറി വിളികളും, ആക്രമങ്ങളും നിത്യ സംഭവമാകുന്നുണ്ട്.

ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച മോജോ ടി.വി തെലുഗു ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമായ മാധ്യമ പ്രവർത്തക കവിത ജക്കാലക്കെതിരെ സൈബർ ആക്രമണം. പ്രതിഷേധം മൂലം ശബരിമലയില്‍ നിന്നും കൊച്ചിയിലെ മാധ്യമ പ്രവർത്തക രെഹ്ന ഫാത്തിമ്മക്കൊപ്പം തീര്ച്ചിറങ്ങിയതിനു ശേഷമാണ് കവിതയുടെ ഫേസ്ബുക് പേജിൽ തെറി വിളിയും, ആഭാസവും കൊണ്ട് ഒരു കൂട്ടർ ആക്രമിക്കുന്നത്.

‘ശബരിമല ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല’, ‘നിനക്ക് നാണമില്ലേ’, തുടങ്ങിയ ചോദ്യങ്ങളിൽ തുടങ്ങിയുകയും പച്ചയായി തെറി വിളിക്കുകയും ചെയ്യുന്ന ധാരാളം മലയാളി കമന്റേറ്റര്മാരെ കവിതയുടെ പേജിൽ കാണാം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മലയാളികളുടെ സൈബർ ഇടങ്ങളിൽ തെറി വിളികളും, ആക്രമങ്ങളും നിത്യ സംഭവമാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സൈബർ ബുള്ളിയിങ്ങിനെതിരെ ശക്തമായ നടപടി എടുക്കും എന്ന് സംസഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ടെങ്കിലും തെറി വിളികളും മറ്റും തുടർന്ന് കൊണ്ടിരിക്കുകയാണ്.

അതെ സമയം ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. അത് ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. എന്നാല്‍ ഇന്ന് ശബരിമലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് രണ്ട് ആക്ടിവിസ്റ്റുകളാണ്. അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ വന്‍ പോലീസ് സുരക്ഷയുടെ പിന്‍ബലത്തോടെയാണ് കവിതയും, രഹ്ന ഫാത്തിമയും മല കയറിയതെങ്കിലും പ്രതിഷേധം രൂക്ഷമായതോടെയാണ് തിരിച്ചു പോകാൻ നിർബന്ധിതരായത്. മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമാണ് ആന്ധ്രാ സ്വദേശിയായ കവിത. സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കാന്‍ കവിത ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്നു എന്നാണ് മോജോ ടിവി ഫേസ്ബുക്ക് പേജ് പറയുന്നത്. ഹൈദരാബാദ് സ്വദേശിയാണ് കവിത.

അതേസമയം പതിനെട്ടാം പടി കയറാനായില്ലെങ്കിലും ചരിത്രത്തിന്റെ ഭാഗമായാണ് രഹന മലയിറങ്ങുന്നത്. സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കോടതി വിധി നടപ്പാക്കാന്‍ മല കയറിയെത്തിയ ആദ്യ സ്ത്രീകളായിരിക്കുകയാണ് രഹനയും കവിത ജക്കാലയും. കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഭാഗങ്ങള്‍ കടന്നാണ് ഇവര്‍ വലിയ നടപ്പന്തലിലെത്തിച്ചേര്‍ന്നത്.

ശബരിമല LIVE: കലാപാഹ്വാനവുമായി ബിജെപി നേതാക്കള്‍

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

ശബരിമലയിലെത്തിയ കവിത ജക്കാല ആരാണ്?

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍