UPDATES

ട്രെന്‍ഡിങ്ങ്

ശക്തമായ കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങള്‍-ചിത്രങ്ങള്‍

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ്

കനത്തമഴയും കാറ്റും വീശിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ മഴയും കാറ്റും ആരംഭിച്ചത്. കന്യാകുമാരിക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തിന്റെ തെക്കൻ ജില്ലകളിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.

തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ പലയിടങ്ങളിലായി കനത്ത നഷ്ടങ്ങളാണ്ടായി. കാറ്റില്‍ മരങ്ങള്‍ വീണ് വിടുകളും കടകളും വാഹനങ്ങളും തകര്‍ന്നു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തീരദേശ മേഖലകളിലും മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് പുറകുവശത്ത് മരം വീണ് ഡോക്ടര്‍മാരുടെ നാലു കാറുകള്‍ക്ക് സാരമായ കേടുപാടുണ്ടായി. ശ്രീ ചിത്രയ്ക്ക് സമീപം മരം വീണ് മറ്റൊരു കാറിനും കേടുപറ്റി. മോര്‍ച്ചറിക്കും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും സമീപത്തും പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപത്തുമായി നിരവധി മരങ്ങളും ഒടിഞ്ഞു വീണു.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍