UPDATES

വൈറല്‍

യുപിയില്‍ കളി മാറുന്നു; ബിഎസ്പി സ്ഥാപകന്‍ കന്‍ഷി റാമിന്റെ പേരിലുള്ള പാര്‍ക്ക് തീയിട്ട് നശിപ്പിച്ചു- വീഡിയോ

മായാവതി ആദ്യമായി യുപി മുഖ്യമന്ത്രിയായതിന്റെ വാര്‍ഷിക ദിനത്തിലാണ് പാര്‍ക്ക് നശിപ്പിച്ചത്

ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ ദളിത് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച കന്‍ഷിറാമിന്റെ പേരിലുള്ള പാര്‍ക്കിന് അക്രമികള്‍ തീയിട്ടു. ലക്‌നൗവില്‍ ഡോ. അംബേദ്ക്കര്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് 112 ഏക്കര്‍ വരുന്ന മാന്യവര്‍ ശ്രീ കന്‍ഷി റാംജി ഗ്രീന്‍ (ഇക്കോ) ഗാര്‍ഡന്‍ മൂന്നാം തീയതി തീയിട്ട് നശിപ്പിച്ചത്. തീ ആളിപ്പടര്‍ന്നിട്ടും ഇത് തടയാന്‍ സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതിന്റെ കൂടി ഭാഗമാണ് പുതിയ സംഭവമെന്നുമാണ് ആരോപണം. ജൂണ്‍ മൂന്ന് യു.പിയുടെ ദളിത് ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. 1995 ജൂണ്‍ മൂന്നിനാണ് മായാവതി ആദ്യമായി യു.പിയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് കന്‍ഷിറാം പാര്‍ക്ക് തീ വച്ച് നശിപ്പിച്ചിരിക്കുന്നതും.

ബി.എസ്.പി സര്‍ക്കാരാണ് കന്‍ഷിറാമിന്റെ പേരില്‍ പാര്‍ക്ക് സ്ഥാപിച്ചത്. യു.പിയിലെ ദളിത് സ്മാരകങ്ങളും ചരിത്രവും തന്നെ ഇല്ലാതാക്കാനാണ് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ദളിത് സംഘടനകള്‍ ആരോപിക്കുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരെ ആക്രമണം ഏറിവരുന്നതെന്നും ഇപ്പോള്‍ കന്‍ഷിറാം പാര്‍ക്ക് തീവച്ച് നശിപ്പിച്ചതും ആസൂത്രിതമാണ് എന്ന് അവര്‍ ആരോപിക്കുന്നു.

(കടപ്പാട്:  http://velivada.com/2017/06/04/hatred-belly-manyawar-kanshi-ram-eco-park-lucknow-set-fire/)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍