UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്‍

പിണറായി സര്‍ക്കാര്‍ നിറവേറ്റുന്നത് കോടതിവിധി നടപ്പാക്കുകയെന്ന കടമയാണ്. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാപരമാണ്.

ശബരിമലയില്‍ ദളിത് മേല്‍ശാന്തിയെ നിയമിക്കുന്നതിനുള്ള പരിശ്രമം എസ്എന്‍ഡിപി യോഗം ഏറ്റെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ ദളിതന്‍ മേല്‍ശാന്തിയാകണമെന്നത് സ്വപ്‌നം മാത്രമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിന്‍ ദേവസ്വംബോര്‍ഡില്‍ നിയമനം ലഭിച്ച അബ്രാഹ്മണശാന്തിമാര്‍ക്ക് ശ്രീനാരായണ വൈദികവേദി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു എസ്എന്‍ഡിപി ജനറൽ സെക്രട്ടറി.

ക്ഷേത്രപ്രവേശന വിളംബരം നടന്ന് 82വര്‍ഷം പിന്നിട്ടെങ്കിലും യഥാര്‍ഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാര്‍ഥ്യമല്ല. പ്രധാനപ്പെട്ട അബ്രാഹ്മണരെ പൂജാരിയാക്കിയിട്ടില്ല. അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നതിനും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിനും
ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനുമെതിരേ ഒരു ശബ്ദിക്കാന്‍ ഹിന്ദുക്കളെ കണ്ടില്ല. കൊച്ചിന്‍ ദേവസ്വത്തില്‍ പിന്നോക്കക്കാരെ ശാന്തിമാരാക്കാന്‍ നടപടിയെടുത്ത സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

അധസ്ഥിത -പിന്നോക്ക ജനവിഭാഗങ്ങള്‍ ചവിട്ടേല്‍ക്കാനും തൊഴാനും മാത്രമുള്ളവാക്കി മാറ്റാനാണ് പൂര്‍വികര്‍ ശ്രമിച്ചത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരില്‍ പിന്നോക്കകാരെ അകറ്റിയതും അടിമകളാക്കിയത് വരേണ്യ വര്‍ഗത്തിന്റെ തന്ത്രങ്ങളാണ്. എന്നാല്‍ കേരളചരിത്രം ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ടത്തിന്റേതുകൂടിയാണ്. ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമലയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിവിധി സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിന് പിന്നിലെ നീക്കവും തന്ത്രമാണ്. വേഗത്തില്‍ വിശ്വാസികളെ സര്‍ക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാക്കി മാറ്റുകയാണ് വിശ്വാസവും നാമജപവും.

കേരളത്തില്‍ അധികാരത്തിലെത്തിയ 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രയോഗിച്ചതും ഈ തന്ത്രമാണ്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കാരവും നടപ്പാക്കിയത് വരേണ്യവര്‍ഗത്തിന് അംഗീകരിക്കാനായില്ല. ഇതോടെയാണ് സമരം സംഘടിപ്പിച്ചതും സര്‍ക്കാരിനെ പരിച്ചുവിട്ടതും. എന്നാല്‍ അക്കാലത്ത് എസ്എന്‍ഡിപി യോഗം നേതാവ് ആര്‍ ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കി സമരംനയിച്ചത് പിന്നോക്ക വിഭാഗക്കാരുടെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തെ അവഗണിക്കുകയാണുണ്ടായത്. പില്‍ക്കാലത്ത് മുഖ്യമന്ത്രിയായ ആര്‍ ശങ്കറിനെ മുട്ടുന്യായംപറഞ്ഞ് പുറത്താക്കി. മുഖ്യമന്ത്രിപദം നല്‍കാതെ വരേണ്യവര്‍ഗം തന്ത്രപരമായി നീങ്ങുകയായിരുന്നു.

ഈ ചരിത്രം പഠിക്കാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരില്‍ തെരുവിലറക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നിച്ചു. വിധിക്കെതിരേ വിധി നിയമപരമായി നീങ്ങുന്നതിന് പകരം സമരം പ്രഖ്യാപിച്ചതിന് പിന്നില്‍ ഭക്തിയല്ല, വരേണ്യവര്‍ഗ രാഷ്ട്രീയമാണ്. പിണറായി സര്‍ക്കാര്‍ നിറവേറ്റുന്നത് കോടതിവിധി നടപ്പാക്കുകയെന്ന കടമയാണ്. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാപരമാണ്.

സ്ത്രീകളുടെ പ്രായവും ഇരുമുടിക്കെട്ടും പരിശോധിച്ചത് ശബരിമലയിലെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ്. സമരം ചെയ്യുന്നവരുടേത് ഭക്തിയല്ലെന്നതിനുള്ള ശ്രമമായിരുന്നു കലാപനീക്കം. പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനം വന്നിട്ടും സമരക്കാര്‍ പിന്തിരിയാന്‍ തയ്യാറാകാത്തത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറയുന്നു.

ശബരിമല റിവ്യൂ ഹരജികൾ: ഇനിയും മനസ്സിലാകാത്തവർക്കായി 11 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

ശബരിമല: സര്‍വകക്ഷി യോഗം ഇന്ന്; സമവായത്തിന് നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍