UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിഭാഷകനല്ലേയെന്ന് കോടതി, നിയമ ബിരുദധാരിയാണെങ്കിലും രാഷ്ട്രീയക്കാരനായതിനാല്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചില്ലെന്ന് ഡീന്‍; ഹൈക്കോടതിയില്‍ ഇന്ന് നടന്നത്

ഡീനിനൊപ്പം യുഡിഎഫ് കാസറഗോഡ് ജില്ലാ കണ്‍വീനര്‍ എം സി കമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരും കോടതിയില്‍ ഹാജരായി

കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ ഹാജരായി. മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് എതിരായ കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് ഡീന്‍ കുര്യാക്കോസിന് കാര്യമായ അറിവുണ്ടായിരുന്നില്ലെന്നാണ് ഡീനിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ ഡീന്‍ കുര്യാക്കോസും ഒരു അഭാഭാഷകനല്ലേയെന്ന് കോടതി ചോദിച്ചു. നിയമ ബിരുദധാരിയാണെങ്കിലും രാഷ്ട്രീയം പ്രവര്‍ത്തന മേഖലയായതുകൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു ഡീനിന്റെ മറുപടി. ഡീനിനൊപ്പം യുഡിഎഫ് കാസറഗോഡ് ജില്ലാ കണ്‍വീനര്‍ എം സി കമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരും കോടതിയില്‍ ഹാജരായി. ഹര്‍ത്താലില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 577 പേര്‍ക്കെതിരെ കേസെടുത്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി.

ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിര്‍ദ്ദേശം നല്‍കി. മിന്നല്‍ ഹര്‍ത്താലുകള്‍ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ചോദിച്ച കോടതി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍