UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളത്ത് അവസ്ഥ മോശം; മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഭക്ഷണവും വെള്ളവും തേടിയും ആയിരങ്ങളും

രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്, അവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു

എറണാകുളത്ത് സ്ഥിതി അതീവ ഗുരുതാരാവസ്ഥയില്‍. പറവൂരില്‍ ഒരു കുട്ടിയും മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേരും മരിച്ചെന്നാണ് വിവരം കിട്ടുന്നത്. ആലുവയില്‍ ഒരിടത്ത് ക്യാമ്പില്‍ അഞ്ച് പേര്‍ മരിച്ചതായും കേള്‍ക്കുന്നു. ഈ മരണങ്ങള്‍ പൊലീസ് കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരീകരിക്കുന്നുമുണ്ടെന്നത് ഭയം ഇരട്ടിക്കുകയാണ്.

എറണാകുളത്ത് വിവിധയിടങ്ങളിലെ ക്യാമ്പുകളിലും പ്രശ്‌നമാണ്.ദുരിതാശ്വാസ ക്യാമ്പുകളില്‍ പലയിടത്തും അവശ്യമായ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ക്യാമ്പുകളിലേക്ക് അവശ്യമായ ഭക്ഷണ/കുടിവെള്ളം എത്തിക്കാന്‍ പലരും തയ്യാറാണെങ്കിലും പ്രസ്തുത സ്ഥലങ്ങളിലേക്ക് എത്താന്‍ മാര്‍ഗമില്ലാതെ വലയുകയാണ്. പല ക്യാമ്പുകളിലും ആയിരങ്ങളാണ് വിശപ്പും ദാഹവുമായി കഴിയുന്നത്. ഇതോടൊപ്പം തന്നെയാണ് പലയിടങ്ങളിലും ദിവസങ്ങളായി കുടിങ്ങിക്കിടക്കുന്നവര്‍ രക്ഷാസഹായം കിട്ടാതെ വിലാപം തുടരുന്നത്.

എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് സ്ഥിതി അതിദയനീയമായി തുടരുന്നത്. ആലുവ, കാലടി, വടക്കന്‍ പറവൂര്‍, ചേന്ദമംഗലം, കടങ്ങല്ലൂര്‍ മേഖലകളില്‍ ഇപ്പോഴും ജനങ്ങള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. നൂറുകണക്കിനു പേര്‍ ഇവിടങ്ങളില്‍ രക്ഷതേടി നില്‍ക്കുന്നുണ്ടെന്നാണ് വിവരം. ബോട്ടുകളുടെയും വള്ളങ്ങളുടെയും ലഭ്യതക്കുറവാണ് ഇവരെ രക്ഷിക്കാന്‍ തിരിച്ചടിയാകുന്നത്. നേവിയും സൈന്യവും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും നിന്നും ആളുകളെ ഇനിയും രക്ഷിക്കാനുണ്ട്. എറണാകുളതത്തിന്റെ ഉള്‍നാടുകളിലാണ് ആളുകള്‍ ഇപ്പോഴും കുടുങ്ങിടക്കുന്നത്. നേവെി ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തുന്നുണ്ടെങ്കിലംു ഇത് പലപ്പോഴും പരാജയപ്പെടുകയാണ്. മിക്കവീടുകള്‍ക്കും റൂഫ് ഉള്ളതുകൊണ്ട് ടെറസില്‍ നില്‍ക്കുന്നയാളുകളെ റോപ്പ് ഉപയോഗിച്ച് രക്ഷപ്പെടുത്തന്നതിനും തടസ്സം ഉണ്ടാവുകയാണ്. വള്ളങ്ങളും ബോട്ടുകളുമാണ് ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും സഹായകരമെന്നിരിക്കിലും അവശ്യമായ വള്ളങ്ങളും ബോട്ടുകളും ഇവിടങ്ങളില്‍ ഇപ്പോഴും ലഭിക്കുന്നില്ല. ദിവസങ്ങളായി വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാതെയായിട്ടും ദിവസങ്ങളായി. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. ഇതിനിടയിലാണ് ക്യാമ്പുകളില്‍ ഉള്‍പ്പെടെ കുഞ്ഞു കുട്ടികളും പ്രായമായവരും മരണത്തിന് കീഴടങ്ങുന്നത്.

ഭക്ഷണവും വെള്ളവും അവശ്യമായ വൈദ്യസഹായവും കിട്ടാത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ വിവിധയിടങ്ങളിലായി നാന്നൂറിലേറെ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ ഈ ക്യാമ്പുകളില്‍ ഉണ്ട്. മണിക്കൂറില്‍ പതിനായിരത്തിനടുത്ത് ഭക്ഷമപ്പൊതികള്‍ ക്യാമ്പുകളില്‍ വേണ്ട സ്ഥിതിയാണ്. ഇതിനോടൊപ്പമാണ് വൈദ്യസഹായത്തിനാവശ്യമായ വസ്തുക്കളും വസ്ത്രങ്ങളും അനുബന്ധസാധനങ്ങളും. വിവിധ ക്യാമ്പുകളില്‍ ഭക്ഷണസാധനങ്ങള്‍ ദിവസങ്ങളായി എത്തുന്നില്ലെന്ന ആവലാതിയുമായി ബന്ധപ്പെട്ടവര്‍ ഓടിനടക്കുകയാണ്. അതേസമയയം തന്നെയാണ് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ തയ്യാറായി രംഗത്തു വരുന്നവര്‍ക്ക് അവ വേണ്ടുന്നയിടങ്ങളില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നതും. അതേസമയം മഴ കുറഞ്ഞു നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. മഴ കുറഞ്ഞതിനൊപ്പം ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമൊഴുക്കും കുറവ് വന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് താഴുന്നതും പ്രതീക്ഷ നല്‍ക്കുകയാണ്. പെരിയാറിന്റെ തീരങ്ങളിലും ആലുവ ഉള്‍പ്പെടെയുള്ള മേഖലകളിലും വെള്ളമിറങ്ങാന്‍ ഇത് സഹായിക്കുന്നുണ്ട്.

അതേസമയം എറണാകുളം ജില്ലയില്‍ പലയിടങ്ങളിലും ഗതാഗതസൗകര്യം ഇപ്പോഴും ഭാഗീകമാണ്. റോഡ് റെയില്‍ സംവിധാനങ്ങള്‍ തകരാറിലാണ്. നഗരത്തില്‍പ്പോലും ബസ് സര്‍വീസുകള്‍ ഭാഗീകമായി. ഗ്രാമപ്രദേശങ്ങളില്‍ ഗതാഗത സൗകര്യവും പരിമിതമാണ്. എറണാകുളം മുതല്‍ വടക്കന്‍ കേരളത്തിലേക്ക് റെയില്‍ ഗതാഗതവും ഏതാണ്ട് മുടങ്ങിക്കിടക്കുകയാണ്. നെടുമ്പാശ്ശേരി വിമാത്താവളവും അടച്ചിട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍