UPDATES

ട്രെന്‍ഡിങ്ങ്

ദീപക്കുട്ടീ, ഇത്രേം ഇമോഷണലാവാതെ, ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ്; രാഹുല്‍ ഈശ്വറിന്റെ ഭാര്യയ്ക്ക് കലക്കന്‍ മറുപടി

സ്ത്രീകൾ ശബരിമലയിലെന്നല്ല ഒരു മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പോയി ചൂഷകർക്ക് വളം വച്ച് കൊടുക്കണമെന്നെനിക്കഭിപ്രായമില്ല

ലാലി പി എം

ലാലി പി എം

ന്യൂസ് 18 ചാനൽ ചർച്ചയിൽ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ ദേഷ്യം കൊണ്ട് കത്തുകയാണ് കോടതി എന്തൊക്കെ പറഞ്ഞാലും വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറില്ലാത്രേ!
കയറരുത്.. കയറരുത്.. ജീവൻ പോയാലും കയറരുത്. എന്നാൽ വിശ്വാസം കൊണ്ടോ കൗതുകം കൊണ്ടോ അവിടം സന്ദർശിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അവിടെ പോകാനും സാധിക്കണം. അത്രേയുള്ളു!

ദീപയുടെ ലോജിക്ക് വച്ച് ഏതെങ്കിലും പെണ്ണുങ്ങൾ വന്ന് കോടതി എന്തൊക്കെ പറഞ്ഞാലും എനിക്ക് വിവാഹേതര ബന്ധത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞാലോ..? താൻ സ്വവർഗ്ഗലൈംഗികതയെ അംഗീകരിക്കുന്നില്ലാന്ന് പറഞ്ഞാലോ..? കോടതി പറയും ശരി മോളെ അനക്ക് വേണ്ടേ വേണ്ട.. വേണ്ടവരുണ്ടെന്ന്.

നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് വേണ്ടി എത്രയെത്ര നിയമങ്ങളുണ്ടായിട്ടുണ്ട്..? എത്ര മാത്രം സ്ത്രീ പക്ഷ നിയമങ്ങൾ.. അതിനെക്കുറിച്ചോക്കെ അറിയാവുന്ന എത്ര പേരുണ്ട് നാട്ടിൽ.. അറിഞ്ഞിട്ടും ഉപയോഗിക്കാത്തവരുമുണ്ടാകും അനേകങ്ങൾ.

ഏറ്റവും വലിയ ചൂഷണകേന്ദ്രങ്ങളായ വീടകങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമൊക്കെ നിയമങ്ങളുള്ളപ്പോഴും അതുപയോഗിക്കുന്ന എത്ര പേരുണ്ടാകും..? അതിനെക്കുറിച്ചറിയാവുന്നവർ..? ദുരഭിമാനവും , പിന്നെ കുട്ടികളുടെ ഭാവിയെക്കരുതിയും, ജീവനോപാധിയില്ലാഞ്ഞിട്ടും മറ്റു അഭയസ്ഥാനങ്ങളുമില്ലാത്തത് കൊണ്ടുമൊക്കെ, നിയമങ്ങൾ ഉപയോഗിക്കാത്തവരുമുണ്ടാകും.

അത് കൊണ്ട് ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ്. ഇങ്ങനെ സങ്കടപ്പെട്ടാലോ !

സ്ത്രീകൾ ശബരിമലയിലെന്നല്ല ഒരു മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പോയി ചൂഷകർക്ക് വളം വച്ച് കൊടുക്കണമെന്നെനിക്കഭിപ്രായമില്ല. ചുഷണങ്ങളുടെ കേന്ദ്ര സ്ഥാനങ്ങളാണവ. എല്ലാം സ്ത്രീകളുടെ ആരാധനയാൽ കൊഴുത്തു വീർത്തവ. എന്നാലെവിടമെങ്കിലും ഒരു സ്ത്രീയാണെന്ന കാരണത്താൽ അവളുടെ ആർത്തവരക്തത്താൽ ശരീരശുദ്ധിയെന്ന പരിഹാസ്യമായ കാരണത്താൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അവിടം സ്ത്രീകൾ കയറുക തന്നെ വേണം.

ലാലി പി എം : ഫേസ്ബുക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

ഇന്നലെ ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നു വിധിച്ച അതേ വനിതാ ജഡ്ജി തന്നെയോ ഇത്? ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ വിമര്‍ശിച്ച് പി ഗീത

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍