UPDATES

സിനിമാ വാര്‍ത്തകള്‍

തന്റെ ഫേസ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ഫര്‍ഹാന്‍ അക്തര്‍; ഡിലീറ്റ് ഫേസ്ബുക്ക് കാമ്പെയ്ന്‍ ഇന്ത്യയിലും

ഇപ്പോള്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ഷന്‍ ആണ് ഈ കാമ്പെയ്‌നിംഗിന് തുടക്കമിട്ടത്

ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് മാത്രമാണ് ഫര്‍ഹാന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

‘ശുഭദിനം. ഞാന്‍ എന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതായി അറിയിക്കാനാണ് ഈ പോസ്റ്റ്. അതേസമയം എന്റെ വേരിഫൈഡ് പേജ് ആയ ഫര്‍ഹാന്‍അക്തര്‍ലൈവ് നിലനില്‍ക്കുന്നതാണ്’. എന്നാണ് ഫര്‍ഹാന്‍ അക്തര്‍ കുറിപ്പിട്ടത്. ഇലോണ്‍ മസ്‌ക്, ചെര്‍, ജിം കാരി തുടങ്ങിയ അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ ചുവടുപിടിച്ചാണ് ഫര്‍ഹാന്റെ നീക്കം. ഡിലീറ്റ്‌ഫേസ്ബുക്ക് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന കാമ്പെയ്‌നിംഗിന്റെ ഭാഗമാണ് ഇത്. ഇപ്പോള്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ഷന്‍ ആണ് ഈ കാമ്പെയ്‌നിംഗിന് തുടക്കമിട്ടത്.

രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനായി കുറഞ്ഞത് അഞ്ച് കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ കേബ്രിഡ്ജ് അനലിറ്റിക എന്ന ഡാറ്റ ഗാതറിംഗ് സ്ഥാപനം ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് ഈ കാമ്പെയ്‌നിംഗ് ആരംഭിച്ചത്. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബ്രക്‌സിറ്റ് ജനഹിത പരിശോധനയിലും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് വിവരം.

2010ല്‍ ബിഹാറിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഝാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ തങ്ങള്‍ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍