UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒടുവിൽ കുറ്റസമ്മതം’ : നോട്ടുനിരോധനം കാർഷികമേഖലയെ തകർത്തെന്ന് സമ്മതിച്ച് കൃഷി മന്ത്രാലയം; വാർത്ത നിഷേധിച്ച് കേന്ദ്ര കൃഷിമന്ത്രി

വൻതോതിൽ കൃഷിചെയ്യുന്നവരെ നോട്ടുനിരോധനം വലിയ ദുരിതത്തിലാക്കി

കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധന നടപടി കാർഷിക മേഖലയെ ദുരിതക്കയത്തിലേക്ക് തള്ളി വിട്ടെന്ന് സമ്മതിച്ച‌് കൃഷി മന്ത്രാലയം. നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിനു ശേഷമാണ‌് കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ പുറത്തുവന്നത‌്. പാർലമെന്റിന്റെ ധനകാര്യ സ‌്റ്റാന്റിങ‌് കമ്മറ്റിയിലാണ‌് ഇതുസംബന്ധിച്ച റിപ്പോർട്ട‌് നൽകിയത‌്.

നോട്ടുനിരോധനത്തെ തുടർന്ന‌് ലക്ഷക്കണക്കിന‌് കർഷകർക്ക‌് റാബി കാലയളവിൽ വിത്തും വളവും വാങ്ങാനായില്ലെന്ന‌് കൃഷിമന്ത്രാലയം പറയുന്നു. ഖാരിഫ‌് വിളവെടുപ്പും റാബി വിളകളുടെ വിതയ‌്ക്കലും നടക്കുന്ന സമയത്താണ‌് നോട്ട‌്നിരോധനം ഉണ്ടായത‌്. കയ്യിലുണ്ടായിരുന്ന നോട്ടുകൾക്ക‌് മൂല്യമില്ലാതായത‌് ഗുരുതരമായി കർഷരെ ബാധിച്ചു. സർക്കാരിന്റെ കൈവശമുണ്ടായിരുന്ന വിത്തുകൾ വിറ്റുപോയതുമില്ല.

വൻതോതിൽ കൃഷിചെയ്യുന്നവരെ നോട്ടുനിരോധനം വലിയ ദുരിതത്തിലാക്കി. നോട്ടുകൾ ലഭ്യമല്ലാത്ത സ്ഥിതിയിൽ തൊഴിലാളികൾക്ക‌ുള്ള വേതനമുൾപ്പെടെ കൊടുക്കുന്നത‌് പ്രശ‌്നമായി. ദേശീയ വിത്ത‌് കോർപറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റൽ ഗോതമ്പ‌് വിത്തുകളാണ‌് വാങ്ങാനാളില്ലാതെ കെട്ടിക്കിടന്നത്. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ നോട്ടുനിരോധനത്തിനെതിരെ രൂക്ഷ വിമർശനമാണ‌് ഉന്നയിച്ചത‌്. ചെറുകിട, ഇടത്തരം വ്യാപാര‐-വിപണന മേഖലയിലുണ്ടായ തൊഴിൽനഷ്ടത്തിന്റെ കണക്ക‌് സർക്കാർ വ്യക്തമാക്കണമെന്ന‌് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ‌് ഉൾപ്പെടെയുള്ളവരടങ്ങുന്നതാണ‌് സമിതി.

അതെ സമയം, വിത്തുകൾ വാങ്ങുന്നതിലും കൃഷിയിറക്കുന്നതിലും നോട്ടുനിരോധനം ബുദ്ധിമുട്ട‌് ഉണ്ടാക്കിയില്ലെന്ന‌് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ‌് പറഞ്ഞു, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണ്. അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

 

മോദി സര്‍ക്കാരിന്റെ മണ്ടത്തരത്തില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട നാല് പാഠങ്ങള്‍

നോട്ട് നിരോധനം; മോദിയുടെ ‘പരാജയമല്ല’; കോര്‍പ്പറേറ്റ് – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ‘വിജയകരമായ’ പരീക്ഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍