UPDATES

ട്രെന്‍ഡിങ്ങ്

ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി അറബിക്കടലിലേക്ക്; ഇതാണ് സഞ്ചാരവഴി

കടലില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍ വരെ ഉയരാനും തിരമാലകള്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.

ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ദിശയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടുന്നു. തിരുവനന്തപുരത്തു നിന്നും 390 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. കടലില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍ വരെ ഉയരാനും തിരമാലകള്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.

അതേ സമയം ന്യൂനമർദത്തെ തുടർന്ന് കൊല്ലത്തെ തീരദേശ മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. പരവുർ മുതൽ നീണ്ടകര വരേയുള്ള തീര പ്രദേശത്താണ് മഴയും കാറ്റും അനുഭവപ്പെടുന്നത്. കൊല്ലത്ത് നിന്ന് പോയ നാൽപ്പതോളം ബോട്ടുകൾ ഇപ്പോഴും ഉൾക്കടലിലാണ്. ഇവരേ തിരിച്ചെത്തിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ച് വരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇന്നു കടലിൽ പോയ ബോട്ടുകളെയും വള്ളങ്ങളെയും മറൈൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരിച്ചെത്തിച്ചു.

വ്യാഴാഴ്ച വരെ ജാഗ്രത നിര്‍ദേശം തുടരാനും താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറക്കാനും കലക്ടറേറ്റിൽ നിരീക്ഷണ സെൽ ആരംഭിക്കാനും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനമെടുത്തു. ഉദ്യോഗസ്ഥർ രാത്രിയിലും ഓഫീസിൽ ഉണ്ടാകണം എന്നു നിര്‍ദേശം നല്കിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിനും ജാഗ്രത നിർദേശം നല്‍കി.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മുന്നറിയിപ്പ് നല്‍കി ക്കഴിഞ്ഞു. മൂന്നാം നമ്പർ അപായസൂചന ഉയർത്തി. തീരദേശ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാക്കണമെന്നും കലക്ടർമാർക്ക് നിർദേശം നല്‍കി. അടിയന്തര ഘട്ടം നേരിടാൻ തയ്യാറാകണമെന്ന് വൈദ്യുതി ബോർഡിനും നിർദേശം നല്കിയിട്ടുണ്ട്.

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് നാവിക സേന അറിയിച്ചു. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍, ബോട്ട് സര്‍വ്വീസ് നിര്‍ത്തിവെച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍