UPDATES

ട്രെന്‍ഡിങ്ങ്

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 23 മരണം

250 ഓളം പേര്‍ക്ക് പരിക്ക് ഏറ്റതായും വിവരം

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി. 23 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായും 25 ഓളം പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍. പുരി-ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്.
പുരിയില്‍ നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടം ഉണ്ടായത്. ന്യൂഡല്‍ഹിയില്‍ നിന്നും 100 കിലാമീറ്റര്‍ ദൂരത്തായി ഖട്ടൗലി സ്റ്റേഷനില്‍ എത്തിയപ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമായതെന്നു വിലയിരുത്തലുകള്‍.
താന്‍ അപകട സ്ഥലത്ത് എത്തിയെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയാണെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാന്‍, മനോജ് സിന്‍ഹ എന്നിവരും അപകടസ്ഥലത്ത് ഉണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍