UPDATES

ട്രെന്‍ഡിങ്ങ്

ഐ.എസ് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് ‘തൃശൂര്‍ റെയില്‍വേ എസ്.ഐ’; പേടി വേണ്ടെന്ന് ഡിജിപി

ആശങ്ക വേണ്ട; പൊലിസ് ജാഗരൂകരാണ്‌

ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചുകൊണ്ട് കുടിവെളളത്തില്‍ വിഷം കലര്‍ത്താന്‍ ഐഎസ് (ഇസ്ലാമിക സറ്റെറ്റ്) ഭീകരര്‍ പദ്ധതിയിട്ടതായി തൃശ്ശൂര്‍ റെയില്‍വെ എസ്‌ഐ മുന്നറിയിപ്പ് നല്‍കി. ജാഗ്രതാസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ നല്‍കുന്ന ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ വ്യാപകമായി പ്രചരിച്ചുവരികയാണ്. എന്നാല്‍, ജനങ്ങള്‍ പേടിക്കേണ്ടെന്നും ഇത്തരം നടപടികള്‍ പൊലിസ് സാധാരണ ചെയ്തുവരുന്നതാണെന്ന് സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു. ഇത്തരം ഭീഷണികളുടെ വനിജസ്ഥിതി പൊലിസ് അന്വേഷിച്ചു വരികയാണെന്നും ഡിജിപി അറിയിച്ചു.

മുന്‍കരുതലെന്ന നിലയിലും ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതിനുമായി ഇത്തരം ഭീഷണികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കുക പതിവുളള കാര്യമാണ്. സുരക്ഷയെ മുന്‍നിറുത്തി പൊതു സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും പോലീസ് നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ നടപടികളെല്ലാം സാധാരണയായുള്ള പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പൊലിസ് മേധാവി അറിയിച്ചു. അതെസമയം കഴിഞ്ഞ ദിവസം തന്നെ തൃശ്ശൂര്‍ എസ് ഐയുടേതായി പ്രചരിച്ച സന്ദേശത്തില്‍ രേഖപ്പെടുത്തിയത് (27-11-17) തിയ്യതിയാണ്.

സന്ദേശം താഴെ:

സംസ്ഥാമാന പൊലിസ് മേധാവിയുടെ സന്ദേശം  താഴെ::

ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) എന്ന തീവ്രവാദ സംഘടനയുടേതാണെന്ന പേരില്‍ നിരവധി ഭീഷണി സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളുടെ വാസ്തവം ഉള്‍പ്പെടെയുള്ള എല്ലാ വശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. ഈ അന്വേഷണം നടത്തുമ്പോള്‍ത്തന്നെ, മുന്‍കരുതലെന്ന നിലയിലും ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതിനുമായി ഇത്തരം ഭീഷണികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളും സാധാരണയായി നല്‍കാറുണ്ട്. സുരക്ഷയെ മുന്‍നിറുത്തി പൊതു സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും പോലീസ് നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ നടപടികളെല്ലാം സാധാരണയായുള്ള പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പൊതുജനങ്ങളെ അറിയിക്കുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്കു് ഇരകളാകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

ലോക് നാഥ് ബെഹ്റ
സംസ്ഥാന പോലീസ് മേധാവി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍