UPDATES

ട്രെന്‍ഡിങ്ങ്

സര്‍വശക്തന്‍ ബുദ്ധി നല്‍കട്ടെ: മോദിയ്ക്ക് ദിഗ്‌വിജയ് സിംഗിന്റെ പിറന്നാള്‍ ആശംസ

സിംഗ് മോദിയ്ക്ക് ആശംസ നേര്‍ന്നതിനൊപ്പം ട്രോളിയതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. അതേസമയം ആശംസയ്‌ക്കൊപ്പം പ്രധാനമന്ത്രിയെ പരിഹസിക്കാനും സിംഗ് മറന്നിട്ടില്ല.

‘പിറന്നാള്‍ ദിനത്തില്‍ മോദിജിയ്ക്ക് എന്റെ ആശംസകള്‍. തന്റെ തെറ്റുകള്‍ അംഗീകരിക്കാനും അവ തിരുത്തുന്നതിനുമുള്ള ബുദ്ധി സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കട്ടെ’ എന്നാണ് സിംഗ് തന്റെ ട്വീറ്റില്‍ പറയുന്നത്. സിംഗ് മോദിയ്ക്ക് ആശംസ നേര്‍ന്നതിനൊപ്പം ട്രോളിയതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം ഇതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ജന്മദിനാശംസകള്‍ എന്ന് വെറുതെ പറയുന്നതിന് പകരം വിമര്‍ശനത്തോടുകൂടിയ ആശംസ വേണ്ടിയിരുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍