UPDATES

'പ്രതി'നായകന്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കാവ്യയെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പോലീസ്‌

കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലിക്കോടതി ഇന്ന് വിധി പറയും. ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശനിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം തേടി കാവ്യ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള തന്നെ കാവ്യയ്ക്കായും ഹാജരാകും.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് തന്നെയാണ് പരിഗണിക്കുന്നത്.  ജയിലില്‍ രണ്ട് മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇനി പുറത്തുവിടണമെന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ പ്രധാന അപേക്ഷ.

അതേസമയം കാവ്യയെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് പോലീസ് പറയുന്നത്. നാദിര്‍ഷയെയും ഇപ്പോള്‍ പ്രതിയാക്കേണ്ട സാഹചര്യമില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം തുടരുകയാണെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.  അന്വേഷണ വിവരങ്ങള്‍ കോടതിക്ക് കൈമാറും. നാദിര്‍ഷക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന നിലപാട് പ്രോസിക്യൂഷന്‍ വ്യക്തമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍