UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് ഇരയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് പോലീസ്

സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദിലീപ് തെറ്റിദ്ധാരണ പരത്തുന്നുവെന്നും പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസിന്റെ എതിര്‍ സത്യവാങ്മൂലം. ഇരയെ വീണ്ടും ദിലീപ് ആക്രമിക്കുന്നുവെന്നും ദിലീപിന്റെ ഹര്‍ജിയ്ക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പോലീസ് പറയുന്നു. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും പോലീസ് ആവശ്യപ്പെടുന്നു.

സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദിലീപ് തെറ്റിദ്ധാരണ പരത്തുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. അതിനാല്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭ്യമാക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

അങ്കമാലി ജുഡീഷ്യല്‍ കോടതിയാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്. മുമ്പ് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു. എന്നാല്‍ വിശദമായ പരിശോധനയ്ക്കായി ദിലീപ് വീണ്ടും രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍