UPDATES

ട്രെന്‍ഡിങ്ങ്

ജയിലിലും ദിലീപ് അസാദ്ധ്യ കോമഡി; പൊലീസുകാരെ ചിരിപ്പിക്കുന്നതായി ടൈംസ്‌ ഓഫ് ഇന്ത്യ

കോടതിമുറിയില്‍ തമാശ പറഞ്ഞതിന് ദിലീപിനെ ജഡ്ജി താക്കീത് ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപ് ജയിലിലും ഫുള്‍ടൈം കോമഡിയാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. ഇടയ്ക്കിടെ തമാശകള്‍ പറഞ്ഞ് ജയില്‍ ഉദ്യോഗസ്ഥരെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ തമാശകളില്‍ ഒരെണ്ണം ഇങ്ങനെയാണ്: “ഞാനൊരു 10 ദിവസം ദൈവത്തോട് റെസ്റ്റ് ചോദിച്ചു, പക്ഷെ ദൈവം കേട്ടത് 10 ദിവസത്തെ അറസ്റ്റെന്നാണ്”.

കോടതിമുറിയില്‍ തമാശ പറഞ്ഞതിന് ദിലീപിനെ ജഡ്ജി താക്കീത് ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. അതേസമയം കളിതമാശകളൊക്കെ കഴിഞ്ഞ് കാര്യത്തിലേയ്ക്ക് വരുമ്പോള്‍ കസ്റ്റഡി അനുഭവത്തില്‍ പൊലീസ് പറയുന്നത് ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സിനിമാതാരമെന്ന പരിഗണനയൊന്നും ദിലീപിന് കൊടുക്കേണ്ടെന്നാണ് പൊലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍