UPDATES

സിനിമാ വാര്‍ത്തകള്‍

പുറത്താക്കിയതല്ല, രാജിവച്ചതെന്ന് ദിലീപ്‌; മോഹന്‍ലാലിന്റെ വാദം പൊളിയുന്നു

രാജിക്കത്ത് സംഘടന പുറത്തുവിടാത്തതിനാല്‍ താന്‍ പുറത്തുവിടുന്നെന്ന് ദിലീപ്‌

താരസംഘടനയായ എഎംഎംഎയില്‍ നിന്നും താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ല, സ്വന്തം തീരുമാനപ്രകാരമായിരുന്നെന്ന് ദിലീപ്. സംഘടന ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് നേരത്തെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ദിലീപിന്റെ വെളിപ്പെടുത്തലോടെ ഇത് കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജിവച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസറിയാത്ത കാര്യത്തിന് താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് എഴുതിയ രാജികത്തില്‍ പറയുന്നു. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ ആവശ്യപ്പെടുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് കത്ത് പുറത്തുവിട്ടത്. കത്ത് പുറത്തുവന്നതോടെയാണ് മോഹന്‍ലാലിന്റെ വാദങ്ങള്‍ പൊളിയുന്നത്.

ദിലീപിനോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ദിലീപിനെ ഒരുതരത്തില്‍ പുറത്താക്കിയതാണെന്ന് സ്ഥാപിക്കാനാണ് വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ ശ്രമിച്ചത്. ഈമാസം പത്തിനാണ് രണ്ട് പേജുള്ള രാജിക്കത്ത് ദിലീപ് സംഘടനയ്ക്ക് അയച്ചത്. തന്റെ ലെറ്റര്‍ ഹെഡിലാണ് കത്തയച്ചത്. ഒരു അംഗമെന്ന നിലയില്‍ സംഘടനയെ തകര്‍ക്കാനുള്ള ഒരു നീക്കത്തിനും താന്‍ കൂട്ടുനില്‍ക്കില്ല. അതിനാല്‍ തന്റെ രാജിയായി ഈ കത്ത് സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഡബ്ല്യൂസിസി തന്റെ പേര് പറഞ്ഞ് സംഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അതിന് ഒരിക്കലും കൂട്ടുനില്‍ക്കാനാകില്ല. തന്റെ പേര് പറഞ്ഞ് അമ്മയുടെ പേരിലോ മറ്റ് സിനിമകളുടെ പേരിലോ യാതൊരു വിവാദവും വേണ്ടതില്ല. അതുകൊണ്ട് താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നത് വരെ തന്റെ പേരില്‍ അച്ചടക്കനടപടിയോ യാതൊരു വിധത്തിലുള്ള ചര്‍ച്ചകളോ ഉണ്ടാകരുത്. അത് അവസാനിപ്പിക്കണമെന്നുള്ള അപേക്ഷ കൂടിയാണ് ഈ കത്ത്.

”അമ്മ’ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജിക്കത്ത് അമ്മയിലെ അംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ് ഞാന്‍ പങ്കുവയ്ക്കുകയാണ്. അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബൈലോ പ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല. കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ’. എന്നായിരുന്നു ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശ്രീദേവികയുടെ കത്ത് വായിച്ചിട്ട് മോഹന്‍ലാല്‍ പറയുക, എഎംഎംഎയെ തകര്‍ക്കുന്നത് മൂന്നു നടിമാരോ സിദ്ദിഖിനെ പോലുള്ളവരോ?

സിദ്ധിക്കിന് ഇതും അലങ്കാരമാണ്; പക്ഷേ, ഒരു ‘ആക്റ്റിവിസ്റ്റും’ കൂടിയായ മോഹന്‍ലാല്‍ ഈ കാര്യം ഓര്‍ക്കേണ്ടതായിരുന്നു

മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നവരോട് ഒന്നേ പറയാനുള്ളു ‘ഗോ ടു ഹെല്‍’: റിമ

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍