UPDATES

ട്രെന്‍ഡിങ്ങ്

അവരെയൊന്നും എതിര്‍ക്കാനുള്ള നട്ടെല്ല് നിങ്ങള്‍ക്കില്ല; ആഷിഖിനെതിരേ ദിലീപ് ആരാധകര്‍

വിമന്‍ കളക്ടീവ് ആഷിഖ് അബുവിന്റെ സംഘടനയാണെന്നും ആക്ഷേപം

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ദിലീപിനെ അനുകൂലിച്ച് രംഗത്തു വന്നവര്‍ക്കെതിരേ പരോക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ ആഷിഖ് അബുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. നട്ടെല്ല് ഇല്ലാത്ത പ്രവര്‍ത്തിയാണ് ആഷിഖ് അബുവിന്റേതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല തരംഗം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ദിലീപ് ഓണ്‍ലൈന്‍ എന്ന പേജില്‍ ആരോപിക്കുന്നത്. ശ്രീനിവാസന്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നിലപാടുകളെ ചോദ്യം ചെയ്ത് ആഷിഖ് ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിച്ച് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരേ ഉണ്ടാകുന്ന ആക്രമണത്തിനു കാരണം.
ദിലീപിന് അനുകൂലമായി സംസാരിക്കുന്നവരെ നേരില്‍ നിന്ന് എതിര്‍ക്കാന്‍ നട്ടെല്ല് ഇല്ലാത്താവനെന്ന ധ്വനിയിലാണ് ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പ്. ദിലീപിനെ അനുകൂലിച്ചവര്‍ക്കെതിരേ ഫെഫ്കയില്‍ പോലും ഒരക്ഷരം ആഷിഖ് പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ സെബാസ്റ്റിയന്‍ പോള്‍ സ്വന്തം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയപ്പോള്‍ അതിനെതിരേ സംസാരിച്ചാല്‍ ‘താങ്കളുടെ’ വനിത സംഘടനയ്ക്ക് പാര്‍ട്ടിയില്‍ നിന്നു ലഭിക്കാവുന്ന പിന്തുണ മാത്രമാണ് ഇപ്പോള്‍ നടത്തുന്ന പ്രതികരണങ്ങള്‍ക്ക് കാരണമെന്നും ആഷിഖിനെ കുറ്റപ്പെടുത്തുന്നു.

ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പ്

ആഷിഖ് അബുവിനോട്
താങ്കള്‍ #അവളുടെയൊപ്പമോ ്#അവന്റെയൊപ്പമോ നില്‍ക്കൂ, പക്ഷെ താങ്കളേക്കാള്‍ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്. മാത്രവുമല്ല ആരുടെ എങ്കിലും ഒപ്പമോ എതിരോ നില്‍ക്കണം എങ്കില്‍ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം. Dr. സെബാസ്റ്റ്യന്‍ പോള്‍ അല്ല ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യെക്തിയോ രാഷ്ട്രീയക്കാരനോ. ഇതിനു മുന്നേ ജഇ ജോര്‍ജും ഗണേഷ്‌കുമാറും ഉള്‍പ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂര്‍ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്‌കുമാറിനെയും പോലുള്ള മുതിര്‍ന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു. അവരോടു എതിര്‍ത്ത് നില്ക്കാന്‍ ഉള്ള നട്ടെല്ല് എന്തെ ഇല്ലാതെ പോയി. ഈ സംവിധായകര്‍ക്ക് എതിരെ ഫെഫ്കയില്‍ പോലും താങ്കള്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഭരണ കക്ഷിയായ സ്വന്തം പാര്‍ട്ടിയെ ഉൃ. സെബാസ്റ്റ്യന്‍ പോള്‍ പ്രതിരോധത്തില്‍ ആക്കിയപ്പോള്‍ അതിനെതിരെ സംസാരിച്ചാല്‍ ‘താങ്കളുടെ’ വനിതാ സംഘടനക്ക് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത്? റിമ കല്ലിങ്ങല്‍ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയില്‍ അത് തെറ്റല്ലേ? അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍