UPDATES

ട്രെന്‍ഡിങ്ങ്

ഞാനവരെ സാധാരണ പ്രവര്‍ത്തകരാക്കി തരംതാഴ്ത്തും; ഒപിഎസ്-ഇപിഎസ് സംഘത്തിനെതിരേ ശക്തിപ്രകടനവുമായി ദിനകരന്‍

ഇവരൊക്കെ ശശികലയുടെ സഹായത്തോടെയാണ് പാര്‍ട്ടിയില്‍ ഉന്നത പദവിയിലെത്തിയത്‌

എഐഎഡിഎംകെയിലെ ഒ പനീര്‍സെല്‍വം, എടപ്പാടി പളനിസാമി വിഭാഗങ്ങളുടെ ലയന നീക്കത്തിന് ശക്തമായ തിരിച്ചടിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ ശക്തിപ്രകടനം. കഴിഞ്ഞദിവസം അദ്ദേഹം മധുരയിലെ മേലൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച റാലിയില്‍ 200 പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം 23 എംഎല്‍എമാരും 4 എംപിമാരുമാണ് പങ്കെടുത്തത്.

എംജിആറിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ 25,000 പങ്കെടുത്തതായി കണക്കുകള്‍ പറയുന്നു. 2016ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഇത്രവലിയ റാലി സംഘടിപ്പിക്കുന്നത്‌. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയെയും കുടുംബാംഗങ്ങളെയും പുറത്താക്കി പനീര്‍സെല്‍വത്തിന്റെയും പളനിസാമിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ലയിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ദിനകരന്‍ റാലി നടത്തിയത്. ഇതോടെ ഇരുവിഭാഗവും ലയിച്ച് സംസ്ഥാന ഭരണം സുഗമമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. ദിനകരനൊപ്പമുള്ള 23 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടും.

ശശികലയുടെ മരുമകനായ ദിനകരനെതിരെയും കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയ ഇപിഎസ് ഗ്രൂപ്പ് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അറിയിച്ചിരുന്നു. ഒപിഎസ് വിഭാഗമാകട്ടെ ലയനത്തിന്റെ മുന്‍ധാരണയായി ശശികലയുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്.

"</p

ഒപിഎസിന്റെയും ഇപിഎസിന്റെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇരുവരും ശശികലയുടെ സഹായത്തോടെയാണ് പാര്‍ട്ടിയുടെ ഉന്ന സ്ഥാനങ്ങളില്‍ എത്തിയതെന്നാണ് ദിനകരന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. ശശികലയ്ക്ക് അധികാരത്തില്‍ ആഗ്രഹമുണ്ടെങ്കില്‍ തന്നെയോ കുടുംബാംഗങ്ങളില്‍ മറ്റാരെയെങ്കിലുമോ ആയിരിക്കും ആ സ്ഥാനത്തേക്ക് ഉയര്‍ത്തി കൊണ്ടുവരികയെന്നും ദിനകരന്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സര്‍ക്കാരിനെ നശിപ്പിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്ന് സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ ഓര്‍ക്കണമെന്നും ദിനകരന്‍ പറയുന്നു. അവരെ എംഎല്‍എമാരും മന്ത്രിമാരുമാക്കിയത് പാര്‍ട്ടിയാണ്. അവരെ സാധാരണ പ്രവര്‍ത്തകരായി തരംതാഴ്ത്തുന്ന പ്രവര്‍ത്തനത്തിലാണ് താനിപ്പോഴെന്നും ദിനകരന്‍ വെളിപ്പെടുത്തി. അല്ലാതെ എനിക്കെന്റെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകില്ല. പാര്‍ട്ടിയാണ് വലുത്, പ്രവര്‍ത്തകരില്ലാതെ പാര്‍ട്ടിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍