UPDATES

സിനിമ

സംവിധാനം ഐ വി ശശി: ചിത്രം ‘അ….’

ഐവി ശശിയുടെ സിനിമകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ ഈ അതുല്യപ്രതിഭയ്ക്ക് ‘അ’ എന്ന അക്ഷരത്തോടുള്ള അടങ്ങാത്ത അഭിനിവേശം മനസിലാക്കം

‘അ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഏറ്റവുമധികം മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഇന്ന് അന്തരിച്ച ഐവി ശശി. അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ ഈ അതുല്യപ്രതിഭയ്ക്ക് ‘അ’ എന്ന അക്ഷരത്തോടുള്ള അടങ്ങാത്ത അഭിനിവേശം മനസിലാക്കം. അദ്ദേഹം സംവിധാനം ചെയ്ത 111 ചിത്രങ്ങളില്‍ 40 ചിത്രങ്ങളുടെയും പേരുകള്‍ ആരംഭിച്ചത് ‘അ’യില്‍ ആയിരുന്നു.

1975ല്‍ ഉത്സവം എന്ന ചിത്രത്തോടെ മലയാള സിനിമയിലെത്തിയ ശശി തന്റെ രണ്ടാമത്തെ ചിത്രം മുതല്‍ ‘അ’യോടുള്ള തന്റെ അടുപ്പവും അറിയിച്ചു. അനുഭവം എന്ന രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയ 1976ലെ മറ്റ് ഐവി ശശി ചിത്രങ്ങളുടെ പേരുകള്‍ ശ്രദ്ധിക്കാം. ആലിംഗനങ്ങള്‍, അയല്‍ക്കാരി, അഭിനന്ദനം. ആദ്യ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഒമ്പത് ചിത്രങ്ങളുടെ പേരുകള്‍ ആരംഭിച്ചതും ‘അ’യില്‍ ആയിരുന്നു. ആശീര്‍വാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം, ആ നിമിഷം, ആനന്ദം പരമാനന്ദം, അന്തര്‍ദാഹം എന്നിവയാണ് 1977ല്‍ പുറത്തിറങ്ങിയ ഐവി ശശിയുടെ ‘അ’ ചിത്രങ്ങള്‍. ഇതിനിടയില്‍ ‘ഇതാ ഇവിടെ വരെ’ മാത്രം പേരിലെ പതിവ് തെറ്റിച്ചു.

1978ല്‍ ‘ഈ മനോഹര തീരം’ എന്ന ചിത്രമാണ് ശശിയുടേതായി ആദ്യം പുറത്തിറങ്ങിയത്. എന്നാല്‍ അനുമോദനം, അവളുടെ രാവുകള്‍, അമര്‍ശം എന്നിവയായിരുന്നു ആ വര്‍ഷം പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങള്‍. 1979ല്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം അലാവുദ്ദീനും അത്ഭുതവിളക്കും ആയിരുന്നു. ഇതിന്റെ തമിഴ് പതിപ്പും ഒപ്പം പുറത്തിറങ്ങി. അനുഭവങ്ങളെ നന്ദി, ആറാട്ട് എന്നീ ചിത്രങ്ങളും ആ വര്‍ഷം പുറത്തിറങ്ങി.

1980ല്‍ അങ്ങാടി, അശ്വരഥം എന്നിവയാണ് പുറത്തിറങ്ങിയ ‘അ’യില്‍ തുടങ്ങിയ ചിത്രങ്ങള്‍. 81ല്‍ അഹിംസ മാത്രമാണ് ഇത്തരത്തിലുള്ള സിനിമ. എന്നാല്‍ 82ല്‍ പുറത്തിറങ്ങിയ ആറ് സിനിമകളില്‍ ഒരെണ്ണം പോലും അയില്‍ ആരംഭിച്ചില്‍. 83ല്‍ അമേരിക്ക അമേരിക്ക, ആരൂഢം എന്നിവയും പുറത്തിറങ്ങി. 84ല്‍ അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, അക്ഷരങ്ങള്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങി. 85ല്‍ അനുബന്ധം, അങ്ങാടിയ്ക്കപ്പുറത്ത് എന്നിവയും 86ല്‍ അഭയം തേടി, ആംഘോന്‍ കി റിഷ്ത(ഹിന്ദി), ആവനാഴി എന്നിവയും റിലീസ് ചെയ്തു.

87ല്‍ അടിമകള്‍ ഉടമകളും 88ല്‍ അബ്കാരി, അനുരാഗി, എന്നിവയും 89ല്‍ അക്ഷരത്തെറ്റ് എന്നിവയും പുറത്തിറങ്ങി. 1990ല്‍ അര്‍ഹത, 92ല്‍ അപാരത, 93ല്‍ അര്‍ത്ഥന എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹം ഒരു വര്‍ഷം സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണവും കുറച്ചിരുന്നു. 89ല്‍ രണ്ട് സിനിമ മാത്രവും 90ലും 91ലും മൂന്ന് വീതവും 92ല്‍ രണ്ടും 93ല്‍ മൂന്നും സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം ചെയ്ത അദ്ദേഹം 1994ല്‍ ദി സിറ്റി എന്ന ഒറ്റചിത്രം മാത്രമാണ് സംവിധാനം ചെയ്തത്. 1977ല്‍ പന്ത്രണ്ടും, 78ല്‍ ഒമ്പതും, 79ല്‍ ഏഴും, 80ല്‍ 11ഉം ചിത്രങ്ങള്‍ സംവിധാനം ചെയ്ത സ്ഥാനത്താണ് ഇതെന്നു കൂടി ഓര്‍ക്കണം.

1997ല്‍ പുറത്തിറങ്ങിയ അനുഭൂതിയാണ് പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത അയില്‍ തുടങ്ങുന്ന പേരുള്ള സിനിമ. 99ല്‍ ആയിരം മേനി എന്നീ ചിത്രവും ഇതേരീതിയില്‍ പുറത്തിറങ്ങി. അ കഴിഞ്ഞാല്‍ ഇയില്‍ തുടങ്ങുന്ന സിനിമകളാണ് അദ്ദേഹം കൂടുതല്‍ ചെയ്തിട്ടുള്ളത്. ഇതാ ഇവിടെ വരെ മുതല്‍ ഈ നാട് ഇന്നലെ വരെ വരെ പതിനഞ്ചോളം സിനിമകളാണ് ഇയില്‍ ആരംഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍