UPDATES

സിനിമ

തയ്യാറെങ്കില്‍ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍’ ഹനാനുണ്ടാകും: അരുണ്‍ ഗോപി/ അഭിമുഖം

നായികയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തല്‍ക്കാലം സസ്‌പെന്‍സ് ആക്കി വയ്ക്കുന്നു. വരും ദിവസങ്ങളില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഒരു പുതുമുഖത്തെയാണ് ഞങ്ങള്‍ പരിഗണിച്ചിരിക്കുന്നത്.

പഠിക്കാനും ജീവിതച്ചിലവുകള്‍ കണ്ടെത്താനും മീന്‍ വില്‍പ്പന നടത്തുകയും തുടര്‍ന്ന് വാര്‍ത്തകളിലും വിവാദത്തിലും ഇടപിടിച്ച ഹനാന്‍ എന്ന പെണ്‍കുട്ടിയെ കുറിച്ചും, പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന തന്റെ പുതിയ സിനിമയെക്കുറിച്ചും  യുവസംവിധായകന്‍ അരുണ്‍ ഗോപി അഴിമുഖത്തോട്  സംസാരിക്കുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ, അനുഭവം

അതെ, രാമ ലീലക്കു ശേഷം രണ്ടാമത്തെ ചിത്രം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി തയ്യാറാക്കുന്ന ’21ാം നൂറ്റാണ്ടി’ന്റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിച്ചു. കൊച്ചിയിലെ എരമല്ലൂരിലാണ് ആദ്യ ലൊക്കേഷന്‍. ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

പ്രണവ് മോഹന്‍ലാലിനെ കുറിച്ച്

പ്രണവ് എല്ലാത്തിനും ഉപരി നല്ലൊരു മനുഷ്യനാണ്. പ്രത്യേകിച്ച്, കടുംപിടുത്തങ്ങളില്ലാത്ത വ്യക്തി. എന്താവശ്യപ്പെട്ടാലും നിഷേധിക്കാന്‍ പ്രണവ് തയ്യാറായിട്ടില്ല. സിനിമയ്ക്ക് വേണ്ടി നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ക്യാരക്ടറിന് വേണ്ടി എല്ലാ വിട്ടുവീഴ്ചയും ചെയ്യുന്നുണ്ട് പ്രണവ്. 21ാം നൂറ്റാണ്ട്, നോട്ട് എ ഡോണ്‍ സ്‌റ്റോറി, സിനിമ ഒരു ആക്ഷന്‍ സിനിമയല്ല, ആക്ഷന്‍ എന്റര്‍ട്രൈനര്‍ ആയിരിക്കും. പ്രണയം ഉള്‍പ്പെടെ പറയുന്ന ഒന്നാണ്.

നായിക

21ാം നുറ്റാണ്ട് പ്രണയത്തിനു കൂടി പ്രാധാന്യം നല്‍കുന്ന ഒരു സിനിമയാണല്ലോ. അതു കൊണ്ടു തന്നെ നായികയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ നായികയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തത്ക്കാലം സസ്‌പെന്‍സ് ആക്കി വയ്ക്കുന്നു. വരും ദിവസങ്ങളില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഒരു പുതുമുഖത്തെയാണ് ഞങ്ങള്‍ പരിഗണിച്ചിരിക്കുന്നത്.

ടോമിച്ചന്‍ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, പുതുമുഖമായ അഭിരവ്, ജി സുരേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍ തമിഴ് താരം ഹരീഷ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

അമേന്‍, ഡബിള്‍ ബാരല്‍ സിനിമകളക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോപീസുന്ദറിന്റെ സംഗീതം, പീറ്റര്‍ ഹെയിന്‍ സംഘട്ടനം. വിവേക് ഹര്‍ഷനാണ് എഡിറ്റിങ്ങ്. തുടര്‍ന്ന് മികച്ച നിരയാണ് കൂടെയുള്ളത്‌, വലിയ പ്രതീക്ഷയിലാണ് ചിത്രം ഒരുക്കുന്നത്.

ദുരിതം അനുഭവിക്കുന്ന ഒരു പെണ്‍കുട്ടി, അവളുടെ കഴിവ് തിരിച്ചറിഞ്ഞ് ഒരു അവസരം വാഗ്ദാനം ചെയ്യുന്നു, തുടര്‍ന്ന് വിവാദം. ഹനാന്‍ വിഷത്തിലേക്ക് തിരിച്ചു വരാം.

ഹനാന്‍ എന്ന വിദ്യാര്‍ഥിനിയുടെ വിഷയം പല തവണ വിശദീകരിച്ചതാണ്. വിവാദങ്ങളില്‍ പതറിപ്പോയ കുട്ടി ഇപ്പോള്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന്  ആശുപത്രിയിലാണ്. ഹനാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കുട്ടിക്ക് ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അതെല്ലാം തീര്‍ത്ത് എത്താന്‍ പറ്റിയാല്‍ 21ാം നൂറ്റാണ്ടെന്ന ഈ ചിത്രത്തില്‍ തന്ന ഹനാനെ ഉള്‍പ്പെടുത്തും. അത് ഹനാന്റെ താത്പര്യം അനുസരിച്ചായിരിക്കും.

കുട്ടിക്ക് സിനിമയുടെ ചേരാന്‍ കഴിയുന്ന സമയത്ത് ചിത്രവുമായി ഏതു തരത്തിലാണോ സഹകരിക്കാന്‍ പറ്റുക ആ തരത്തില്‍ സിനിമയുടെ ഭാഗമാക്കും. ഹനാന്റെ അവസ്ഥ മനസ്സിലാക്കിയാണ് സഹായം എന്ന നിലയില്‍ അവസരം വാഗാദാനം ചെയ്തത്. വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും കുട്ടിയുടെ അവസ്ഥയില്‍ മാറ്റം ഒന്നും വന്നതായി മനസ്സിലാക്കുന്നില്ല. ഈ സാഹചര്യത്തില്‍ മറിച്ചൊരു ചിന്തയുടെ ആവശ്യമില്ല.

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍