UPDATES

വിദേശം

സിഎന്‍എന്‍ അമേരിക്കയ്ക്ക് എതിര്; സ്വന്തം വാര്‍ത്ത ശൃംഖല ആരംഭിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അന്താരാഷ്ട്രതലത്തില്‍ അമേരിക്കയെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് സിഎന്‍എന്‍ ശ്രമിക്കുന്നതെന്ന് ട്രംപ്

സിഎന്‍എന്‍ ചാനലിനെതിരെ വീണ്ടും രംഗത്തു വന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വെല്ലുവിളിയും അവര്‍ക്കെതിരേ മുഴക്കിയിരിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ അമേരിക്കയെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് സിഎന്‍എന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച ട്രംപ്, അവര്‍ക്ക് ബദലായി സ്വന്തമായൊരു വാര്‍ത്ത ശൃംഖല ആരംഭിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

സിഎന്‍എന്‍ ന്റെ ലക്ഷ്യം റേറ്റിംഗ് മാത്രമാണെന്നും യുഎസിനു വേണ്ടി നല്ലതൊന്നും അവര്‍ ചെയ്യുന്നില്ലെന്നും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ശൃംഖലയായ സിഎന്‍എന്‍ നെ കുറ്റപ്പെടുത്തി ട്രംപ് പറഞ്ഞു. യുഎസിന് പുറത്ത് സിഎന്‍എന്‍ ന് കാര്യമായ എതിരാളികളൊന്നും ഇല്ലെന്നും ലോകത്തിനു മുന്നില്‍ തങ്ങള്‍ക്കുള്ള ശക്തി അവര്‍ എപ്പോഴും ഉപയോഗിക്കുന്നത് യു എസിനെ അന്യായമായും തെറ്റായ രീതിയിലും ചിത്രീകരിക്കാനാണെന്നും ട്രംപ് ട്വീറ്റിലൂടെ കുറ്റപ്പെടുത്തുന്നു. ഇതിനെതിരേ എന്തെങ്കിലും ചെയ്യണമെന്നും ലോകത്തിനു മുന്നില്‍ തങ്ങളുടെ മഹത്വം അറിയിക്കാന്‍ അമേരിക്ക സ്വന്തമായൊരു വാര്‍ത്ത ശൃംഖല ആരംഭിക്കുന്നതിന്റെ സാധ്യത പരിഗണിക്കും എന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിലവില്‍ യു എസ് ഭരണകൂടം വോയ്‌സ് ഓഫ് അമേരിക്ക പോലെ പല വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും ഫണ്ട് നല്‍കി വരുന്നുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ മീഡിയ പോലുള്ള ന്യൂസ് ഔട്ട്‌ലെറ്റുകള്‍ക്കും അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായം കിട്ടുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് സ്വന്തമായൊരു വാര്‍ത്ത ചാനല്‍ ആരംഭിക്കാനുള്ള നീക്കത്തിലേക്ക് ട്രപ് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതാദ്യമായല്ല ഡൊണാള്‍ഡ് ട്രംപ് ചാനല്‍ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തുന്നത്. 2016 ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടയിലും പുതിയൊരു വാര്‍ത്ത ശൃംഖല ആരംഭിക്കുന്നതിനെപ്പറ്റി ട്രംപ് പറഞ്ഞിരുന്നു. എന്നാലത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍