UPDATES

ട്രെന്‍ഡിങ്ങ്

വിലപിടിപ്പുളള ചെടി കഴിച്ചു; യുപിയില്‍ കഴുതകള്‍ക്ക് നാലു ദിവസത്തെ ജയില്‍ ശിക്ഷ

കൗതുകം അതല്ല, പ്രദേശത്തെ രാഷ്ട്രീയ നേതാവ് ജാമ്യം നിന്നതിനു ശേഷമാണ് കഴുതകളെ മോചിപ്പിച്ചത്. തന്റെ എട്ട് കഴുതകളെ വിട്ടുകിട്ടിയതില്‍ ഉടമ കമലേഷ് സന്തോഷം പ്രകടിപ്പിച്ചു

ഉത്തരപ്രദേശിലെ ജാലൗണ്‍ ജില്ലയില്‍ നിന്നാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ടു കഴുതകളെ നാലു ദിവസം ജയിലിലടച്ചു. ഉറായിലെ ജയിലില്‍ നിന്നും വരിയായി കഴുതകള്‍ ശിക്ഷ കഴിഞ്ഞ് തിങ്കളാഴ്ച്ച പുറത്തിറങ്ങി.

കുറ്റം എന്തന്നല്ലേ?

വിലപിടിപ്പുളള ചെടികള്‍ കഴിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നതാണ് കഴുതകള്‍ ചെയ്ത അപരാധം. ജയില്‍ പരിസരത്തെ വിലപിടിപ്പുളള സസ്യങ്ങളാണ് കഴുതകള്‍ നശിപ്പിച്ചത്.

ഈ കുറ്റത്തിന് നാലു ദിവസം നാല്‍ക്കാലികള്‍ക്ക് അഴിക്കുളളില്‍ കിടക്കേണ്ടി വന്നു. ലക്ഷങ്ങള്‍ മുടക്കിയാണ് ഈ ചെടികള്‍ ജയില്‍ അധികൃതര്‍ വാങ്ങിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴുതകളുടെ ഉടമയ്ക്ക് നിരവധി തവണ ജയില്‍ സുപ്രണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുളളതാണ്. വിലപ്പിടിപ്പുളള ചെടികള്‍ നശിപ്പിക്കരുതെന്ന്. കഴുതകളെ ജയില്‍ കോബൗണ്ടിലേക്ക് വിടരുതെന്നും നിരവധി തവണ ഉടമയോട് പറഞ്ഞിട്ടുണ്ടെന്ന് ഹെഡ്‌കോണ്‍സറ്റബിള്‍ ആര്‍ കെ മിശ്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

കൗതുകം അതല്ല, പ്രദേശത്തെ രാഷ്ട്രീയ നേതാവ് ജാമ്യം നിന്നതിനു ശേഷമാണ് കഴുതകളെ മോചിപ്പിച്ചത്. തന്റെ എട്ട് കഴുതകളെ വിട്ടുകിട്ടിയതില്‍ ഉടമ കമലേഷ് സന്തോഷം പ്രകടിപ്പിച്ചു.

https://www.ndtv.com/video/news/news/donkeys-jailed-for-4-days-in-uttar-pradesh-crime-ate-expensive-plants-473233

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍