UPDATES

ട്രെന്‍ഡിങ്ങ്

എന്നെ യൂത്ത് കോണ്‍ഗ്രസുകാരിയായി ചിത്രീകരിച്ച് അപമാനിക്കരുതേ: അശ്വതി ജ്വാല

അവിടെ നടന്നതും ഏഷ്യാനെറ്റ് ന്യൂസിന്റെ ചിത്രം വിചിത്രത്തിന്റെ വീഡിയോയില്‍ കാണിച്ചിരിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല

തന്നെ യൂത്ത് കോണ്‍ഗ്രസുകാരിയായി ചിത്രീകരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ജ്വാല ഫൗണ്ടേഷന്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകയുമായ അശ്വതി ജ്വാല. ഏഷ്യാനെറ്റ് ന്യൂസിന്റെ ആക്ഷേപ ഹാസ്യ പരിപാടിയായ ചിത്രം വിചിത്രത്തില്‍ അശ്വതി ഉള്‍പ്പെടുന്ന ദൃശ്യം ഉപയോഗിച്ചതാണ് പ്രതിഷേധത്തിന് കാരണം.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ രുദ്രയുടെ മാതാപിതാക്കളായ സുരേഷ് ബാബുവും രമ്യയും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയപ്പോള്‍ അശ്വതിയെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സുരേഷും രമ്യയും വഴിപിഴച്ച് ജീവിക്കുന്നവരാണെന്നും രുദ്ര അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണെന്നുമെല്ലാം കന്റോണ്‍മെന്റ് സിഐ അശ്വതിയോട് പറയുകയും ചെയ്തു. അശ്വതി ഈ വിവരം മാധ്യമ പ്രവര്‍ത്തകരെയും സമരപ്പന്തലിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസുകാരെയും അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.

എന്നാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന രീതിയില്‍ പരിപാടിയില്‍ കാണിച്ചിരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ താന്‍ സ്‌റ്റേഷനില്‍ നിന്നും തിരികെ വരുമ്പോഴുള്ളതാണെന്നും താന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം സ്റ്റേഷനിലേക്ക് പോയിട്ടില്ലെന്നും അശ്വതി അഴിമുഖത്തോട് അറിയിച്ചു. ഈ വീഡിയോ കണ്ട് താന്‍ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നോയെന്ന് പലരും വിളിച്ചു ചോദിക്കുന്നു. താന്‍ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും അശ്വതി വ്യക്തമാക്കി.

“അവിടെ നടന്നതും ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല, ജ്വാലയുടെ സെക്രട്ടറി എന്ന് കാണിച്ച് എന്നെ പരിഹസിച്ചോളൂ. അതല്ലാതെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന രീതിയില്‍ ലക്ഷക്കണക്കിന് ആളുകളുടെ മുന്നില്‍ ചിത്രീകരിച്ചതില്‍ വിഷമം ഉണ്ട്” അശ്വതി വ്യക്തമാക്കി.

‘രുദ്രയുടെ മാതാപിതാക്കള്‍ വഴിപിഴച്ചവര്‍, ശ്രീജിത്തിന്റെ സമരം കാശിന് വേണ്ടി’; അശ്വതി ജ്വാലയോട് പോലീസിന്റെ സദാചാര പ്രസംഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍