UPDATES

ട്രെന്‍ഡിങ്ങ്

കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം: വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കമന്റുമായി ഡോക്ടര്‍

‘കഫീല്‍ ഖാന്‍ കള്ള കഫീല്‍’: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കമന്റ് വിവാദത്തില്‍

നിപ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരിനെ അറിയിച്ച ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാനെതിരെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കമന്റുമായി ഡോക്ടര്‍ രംഗത്ത്.

അമ്പിളി കടന്നയില്‍ എന്ന ഡോക്ടറാണ് ഖഫീല്‍ ഖാനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗയനോക്കോളജി വിഭാഗത്തില്‍ ഡോക്ടറാണ് ഇവരെന്നാണ് ഇവരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും മനസിലാകുന്നത്. ‘കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം’ എന്ന് അമ്പിളി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് കഫീല്‍ ഖാനെ അപമാനിക്കുന്നത്. ‘കഫീല്‍ ഖാന്റെ വരവിനെ പുച്ഛിക്കുന്ന താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ പറ്റുമോ? കുശുമ്പും കുന്നായ്മയും താങ്കളെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് പാടില്ല. സഹായിക്കാന്‍ പറ്റിയില്ലെങ്കിലും ബുദ്ധിമുട്ടിക്കരുത്’ എന്ന് അമ്പിളിയുടെ പോസ്റ്റിന് വിമര്‍ശനം ഉയര്‍ന്നു. ‘നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍ കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല’ എന്നായിരുന്നു അമ്പിളിയുടെ മറുപടി.

കൂടാതെ മറ്റൊരു കമന്റില്‍ കഫീല്‍ ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ടും മറുപടി നല്‍കി. ‘തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തു പറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്’ എന്നായിരുന്നു അമ്പിളിയുടെ പരാമര്‍ശം. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചപ്പോള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് പുറത്തു വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു.

രോഗികള്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടിയ്ക്ക് വിധേയനായ ഡോക്ടറെയാണ് മറ്റൊരു ഡോക്ടര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അവഹേളിക്കുന്നത്. കത്വ ബലാത്സംഗ വിഷയത്തില്‍ ഇവര്‍ ഇട്ട കമന്റ് ഇവരുടെ വര്‍ഗ്ഗീയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.

‘അമ്പലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കണ്ട ബാധ്യതയില്ലല്ലോ, ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്നു രക്ഷിക്കാഞ്ഞതെന്താന്നാ എന്റെ സംശയം? ഇനിയിപ്പൊ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചു പോയതായിരിക്കുമോ?’ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

ഗൈനോക്കോളജിസ്റ്റ് കൂടിയായ അമ്പിളിയുടെ ഇത്തരം നിലപാടുകള്‍ അപകടരമാണെന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നത്. അമ്പിളിയുടെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കഫീല്‍ ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിക്കുന്ന അമ്പിളി സംഘപരിവാര്‍ രാഷ്ട്രീയമാണ് കളിക്കുന്നതെന്നാണ് ഉയരുന്ന മുഖ്യ വിമര്‍ശനം.

ജീവന് വില പറയുന്ന ബേബി മെമ്മോറിയലുകാര്‍ക്ക് മനസിലാകില്ല ഈ കഫീല്‍ ഖാന്‍മാരുടെ ‘ഉറക്കം കെടല്‍’

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍