UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലീം പള്ളികളിൽ നിന്നും സ്ത്രീകൾക്ക് കേൾക്കാനുള്ളത് സ്ത്രീ വിരുദ്ധമായ കാര്യങ്ങൾ തന്നെ: ഖദീജ മുംതാസ്‌

പള്ളികളിൽ പ്രത്യേകം മറച്ച സ്ഥലത്തിരുന്ന‌് ഇവർക്ക‌് കേൾക്കാനുള്ളതും യാഥാസ്ഥിതികത്വം നിറഞ്ഞ വാക്കുകളാണ‌്.

മുസ്ലിം പള്ളികളിൽനിന്നും സ‌്ത്രീകൾക്ക‌് കേൾക്കാനുള്ളത‌് സ‌്ത്രീവിരുദ്ധമായ കാര്യങ്ങൾ തന്നെയാണെന്ന് എഴുത്തുകാരി ഡോക്ടർ ഖദീജ മുംതാസ്. “സുന്നി പള്ളികളിൽ സ‌്ത്രീ പ്രവേശനം വേണമെന്ന പുതിയ ഹർജിയും കോടതിയിൽ എത്തിക്കഴിഞ്ഞു എന്നാൽ . പള്ളികളിൽ പ്രത്യേകം മറച്ച സ്ഥലത്തിരുന്ന‌് ഇവർക്ക‌് കേൾക്കാനുള്ളതും യാഥാസ്ഥിതികത്വം നിറഞ്ഞ വാക്കുകളാണ‌്.” ഖദീജ മുംതാസ് പറഞ്ഞു.

അതെ സമയം ശബരിമല വിഷയത്തിൽ തെരുവിൽ നടക്കുന്ന സമരം സ‌്ത്രീ–ജനാധിപത്യ വിരുദ്ധമാണെന്ന‌് ഖദീജ മുംതാസ്‌ കുറ്റപ്പെടുത്തി. “സമരം നടത്തുന്ന സംഘടനകളുടെ ഇരട്ടത്താപ്പ‌് പത്രങ്ങളിലൂടെ വെളിപ്പെട്ട‌് കഴിഞ്ഞു.നിലവിൽ 10 വയസുവരെയും 50 വയസ്സിനുശേഷവും ശബരിമലയിൽ പോകുന്നതിന‌് തടസ്സമില്ല. എന്നാൽ 50 വയസ്സിന‌് ശേഷവും ആർത്തവം നടക്കുന്നതായി ഡോക്ടർ എന്ന നിലയിൽ പറയാനാകും.” അവർ പറഞ്ഞു.

വീട്ടിലെ പുരുഷന്മാർ ശബരിമലയിൽ പോകുമ്പോൾ ആർത്തവം നീട്ടിവയ‌്ക്കുന്നതിനുള്ള ഗുളിക വാങ്ങാൻ എത്രയോ സ‌്ത്രീകൾ തന്റെയരികിൽ വന്നിട്ടുണ്ടെന്നും ഖദീജ മുംതാസ്‌ വെളിപ്പെടുത്തി. . ശബരിമല വിഷയത്തിൽ വരേണ്യവും സവർണവുമായ അജൻഡ നടപ്പാക്കാനാണ‌് ചില സംഘടനകൾ ശ്രമിക്കുന്നത‌് എന്ന് അവർ കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധങ്ങളും, സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ദേശാഭിമാനിയോട് പ്രതികരിക്കുകയായിരുന്നു ഖദീജ മുംതാസ്‌.

സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം കോടതി പറഞ്ഞാലും അംഗീകരിക്കില്ലെന്ന് ആലികുട്ടി മുസലിയാർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍