UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുരുകന്റെ ദാരുണ മരണം: സഹായഹസ്തവുമായി ഡിവൈഎഫ്‌ഐയും സിപിഎമ്മും

ആംബുലന്‍സ് സ്ഥലത്തില്ലെന്നാണ് കൊല്ലം ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചത്

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്‌നാട് സ്വദേശിയായ മുരകന് സഹായവുമായി എത്തിയത് ഡിവൈഎഫ്‌ഐയും സിപിഎമ്മും. മുരുകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ കൊല്ലം ജില്ലാ ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കാതെ വന്നതോടെയാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും സഹായവുമായി എത്തിയത്.

ആംബുലന്‍സ് സ്ഥലത്തില്ലെന്നാണ് കൊല്ലം ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആംബുലന്‍സ് ആശുപത്രി വളപ്പില്‍ മാറ്റിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സഹായവുമായി എത്തിയത്. മൃതദേഹം മുരുകന്റെ സ്വദേശമായ തിരുനെല്‍വേലിയില്‍ എത്തിക്കാന്‍ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാക്കമ്മിറ്റി ആംബുലന്‍സും വഴിച്ചെലവിനായി 10,000 രൂപയും നല്‍കി. സിപിഎമ്മും 10,000 സഹായം നല്‍കിയിട്ടുണ്ട്.

ഇതോടെ കൊല്ലം ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ് വേണ്ടെന്ന് മുരുകന്റെ ബന്ധുക്കള്‍ അറിയിച്ചു. ദേശീയപാതയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെയാണ് മുരുകന്‍ മരിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ട് ആംബുലന്‍സില്‍ ആറ് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും ചികിത്സ നിഷേധിച്ചു. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങളാണ് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാന്‍ കാരണം.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ്, അസീസിയ മെഡിക്കല്‍ കോളേജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി എന്നീ ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍