UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാമി സന്ദീപാനന്ദഗിരി ഭാഗ്യവാൻ; അവർ കൊന്നില്ലല്ലോ: എം. സ്വരാജ്

ജനങ്ങൾ വിലയിരുത്തണം. അക്രമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തു വരണം. ഭീഷണി എതിർക്കുന്നവരുടെ വായടയ്ക്കാനാണു ശ്രമം. കായികമായി ഇല്ലായ്മ ചെയ്തു മേധാവിത്തം ഉറപ്പിക്കാനുള്ള ശ്രമം വച്ചു പൊറുപ്പിക്കാനവില്ല.

ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടല്ലോ എന്നോർക്കുമ്പോൾ സ്വാമി സന്ദീപാനന്ദഗിരി ഒരു തരത്തിൽ ഭാഗ്യവാനാണെന്ന് ഡി വൈ എഫ് ഐ നേതാവും എം എൽ എയുമായ എം. സ്വരാജ്, എതിർപ്പുള്ളവരെ കൊല്ലുകയാണു കൊല്ലുകയാണു സംഘപരിവാറിന്റെ പതിവ്. വിയോജിപ്പുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനാണു ശ്രമിക്കുന്നത്. ലോകം മുഴുവൻ ഭാരതീയ ദർശനം സംബന്ധിച്ചു പ്രഭാഷണം നടത്തുന്ന വ്യക്തിയാണ് സന്ദീപാനന്ദ. അദ്ദേഹം നമ്മുടെ രാജ്യത്തിനു ശത്രുവല്ല. അദ്ദേഹത്തിനെതിരെ ഹീനമായ ആക്രമണവും അപവാദ പ്രചാരണവും വ്യക്തിഹത്യയുമാണു ദിവസങ്ങളായി നടക്കുന്നത്. സംഘപരിവാർ നേതാക്കളാണ് ഇതിനു നേതൃത്വം നൽകുന്നത്. സംഘപരിവാറിന് അതീതമായ നിലപാടു സ്വീകരിക്കുന്നതിന്റെ പേരിൽ ഒരു സന്യാസി വര്യനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണു നടത്തിയതെന്നും സ്വരാജ് ആരോപിച്ചു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതിനോടുള്ള എം സ്വരാജിന്റെ പ്രതികരണം മലയാള മനോരമ ആണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്.

സംവാദങ്ങളിൽ പരാജയപ്പെടുമ്പോഴാണ് അവർ ഇങ്ങനെ ചെയ്യുന്നത്. അഭിപ്രായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണു വേണ്ടത്. ഭയപ്പെടുത്തിയും ആക്രമിച്ചും ആശയങ്ങളെ ഇല്ലാതാക്കാനാകില്ല. ഇതു കേരളത്തെ സംബന്ധിച്ചു വച്ചു പൊറുപ്പിക്കാനാകാത്ത പാതകമാണ്. കർശനമായ പൊലീസ് നടപടികൾ ആവശ്യമാണ്. അതു മാത്രം പോര. ഒരു സാമൂഹിക ജാഗ്രത വേണം. ജനങ്ങൾ വിലയിരുത്തണം. അക്രമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തു വരണം. ഭീഷണി എതിർക്കുന്നവരുടെ വായടയ്ക്കാനാണു ശ്രമം. കായികമായി ഇല്ലായ്മ ചെയ്തു മേധാവിത്തം ഉറപ്പിക്കാനുള്ള ശ്രമം വച്ചു പൊറുപ്പിക്കാനവില്ല. സന്ദീപാനന്ദയ്ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും എം. സ്വരാജ് പറഞ്ഞു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. രാത്രി രണ്ട് മണിക്ക് ആശ്രമപരിസരത്തുനിന്നും ഒരാള്‍ ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. തിരുവനന്തുപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് കുണ്ടമന്‍ കടവിലെ ആശ്രമത്തില്‍ ആക്രമണമുണ്ടായത്. ആശ്രമത്തിന് പുറത്തുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും തീവച്ച് നശിപ്പിച്ചു. ആശ്രമത്തിന് പുറത്ത് അക്രമികള്‍ വച്ച റീത്തില്‍ പി കെ ഷിബു എന്ന് എഴുതിയിരുന്ന റീത്ത് വച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിധിയെ അനുകൂലിച്ച ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ അക്രമത്തെ അപലപിച്ചു. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നാണ് സന്ദീപാനന്ദഗിരി പ്രതികരിച്ചത്.

‘കളി’ തുടങ്ങിക്കഴിഞ്ഞു; ആദ്യ ‘ഇര’ സ്വാമി സന്ദീപാനന്ദ ഗിരി

എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍