UPDATES

ട്രെന്‍ഡിങ്ങ്

കല്ലട ട്രാവല്‍സിനെതിരായ പ്രതിഷേധം ശക്തം: കോഴിക്കോട് ഓഫീസിന് ഡിവൈഎഫ്‌ഐ പൂട്ടിട്ടു

തിരുവനന്തപുരത്ത് തമ്പാനൂരിലെ കല്ലട ഓഫീസിലേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കല്ലട ബസിലെ ജീവനക്കാരന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തുടനീളം കല്ലട ട്രാവല്‍സിന്റെ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് പാളയത്തെ കല്ലട ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചിനിടെ ഓഫീസിന്റെ ബോര്‍ഡും സിസിടിവി ക്യാമറയും തല്ലിത്തകര്‍ത്തു. ഓഫീസ് താഴിട്ട് പൂട്ടിയ ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.

തിരുവനന്തപുരത്ത് തമ്പാനൂരിലെ കല്ലട ഓഫീസിലേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസ് ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും സാമഗ്രികള്‍ വലിച്ചെറിയുകയും ചെയ്തു. ഒരു ബസും തല്ലിത്തകര്‍ത്തു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസെത്തി നീക്കം ചെയ്തു.

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടെ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കിയാണ് ബഹളം വച്ചത്. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം യുവതിയെ വിളിച്ചുണര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നാണ് അറസ്റ്റിലായ ജോണ്‍സണ്‍ പറയുന്നത്. എന്നാല്‍ കൊല്ലത്ത് ഇറങ്ങേണ്ട യുവതിയെ എന്തിനാണ് മലപ്പുറത്ത് വച്ച് വിളിച്ചുണര്‍ത്തിയതെന്നതിന് ഇയാള്‍ക്ക് മറുപടിയില്ല.

അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന ബസുകളില്‍ പലതിന്റെയും രജിസ്‌ട്രേഷനും പെര്‍മിറ്റും കേരളത്തിന് വെളിയില്‍ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

read more:ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു, മന്ത്രി ഓഫീസില്‍ നിന്നും ഇറക്കിവിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍