UPDATES

ട്രെന്‍ഡിങ്ങ്

കൊഞ്ചും ചെമ്മീനുമെല്ലാം ഹറാം; മുസ്ലീങ്ങള്‍ കഴിക്കരുതെന്ന് ഫത്‌വ

ഹൈദരാബാദിലെ ജാമിയ നിസാമിയ ആണ് ഫത്‌വ പുറപ്പെടുവിച്ചത്

ചെമ്മീന്‍, ഞണ്ട്, കൊഞ്ച് എന്നിവ കഴിക്കരുതെന്ന് ഫത്വ.ഹൈദരാബ് ആസ്ഥാനമായുള്ള ജാമിയ നിസാമി മതപാഠശാലയിലെ മുഖ്യ പുരോഹിതന്‍ മൊഹമ്മദ് അസീമുദ്ദീന്‍ ആണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ കൊഞ്ചോ, ചെമ്മീനോ, ഞണ്ടോ കഴിക്കരുതെന്നും ഇവ കഴിക്കുന്നത് പാപമാണെന്നുമാണ് ഫത്‌വയില്‍ പറയുന്നത്.

ചെമ്മീനും കൊഞ്ചും ഞണ്ടും ആര്‍ത്രോപോഡ് ( ബാഹ്യാസ്ഥികൂടവും ഖണ്ഡങ്ങളോടുള്ള ശരീരമുള്ളവയും നട്ടെല്ലില്ലാത്തതുമായ ജീവികള്‍) വിഭാഗത്തില്‍പ്പെട്ടവയാണെന്നും മത്സ്യയിനത്തില്‍ പെട്ടതല്ലെന്നുമാണ് ഫത്‌വയില്‍ പറയുന്നത്. മുസ്ലിം സമുദായംഗങ്ങള്‍ നിശ്ചയമായും ഇവ വര്‍ജ്ജിക്കണമെന്നും ഫത് വയില്‍ നിഷ്‌കര്‍ഷിക്കുന്നു. ജനുവരി ഒന്നിനായിരുന്നു ഇത്തരമൊരു ഫത് വ പുറത്തിറക്കിയത്.

1876 ല്‍ സ്ഥാപിതമായ ജാമിയ നിസാമിയ രാജ്യത്തെ പഴക്കം ചെന്ന മതപാഠശാലകളില്‍ ഒന്നാണ്.2016 ല്‍ മുസ്ലിങ്ങള്‍ ഭാരത് മാതാ കി ജയ് വിളിക്കുന്നതിനെതിരേയും ജാമിയ നിസാമിയ ഫത് വ പുറപ്പെടുവിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍