UPDATES

വിപണി/സാമ്പത്തികം

പിഎന്‍ബി തട്ടിപ്പ്: ഐസിഐസിഐയുടെ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്കിന്റെ ശിഖ ശര്‍മയ്ക്കും എസ്എഫ്ഐഒ സമന്‍സ്

മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് നല്‍കിയ വര്‍ക്കിംഗ് കാപ്പിറ്റല്‍ ഫെസിലിറ്റി സംബന്ധിച്ച് എസ്എഫ്‌ഐഒ വിവിധ ബാങ്കുകളില്‍ നിന്ന് വിശദീകരണം തേടിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഗീതാഞ്ജലി ഗ്രൂപ്പിന് വര്‍ക്കിംഗ് കാപ്പിറ്റല്‍ ഫെസിലിറ്റി അനുവദിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് വഴിയുള്ള കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് എംഡി ശിഖ ശര്‍മയ്ക്കും എസ്എഫ്‌ഐഒയുടെ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമന്‍സ്. വജ്ര വ്യാപാരികളായ നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി വിവിധ ബാങ്കുകളില്‍ നിന്നായി 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തയേക്ക് മുങ്ങിയതാണ് കേസ്.

മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് നല്‍കിയ വര്‍ക്കിംഗ് കാപ്പിറ്റല്‍ ഫെസിലിറ്റി സംബന്ധിച്ച് എസ്എഫ്‌ഐഒ വിവിധ ബാങ്കുകളില്‍ നിന്ന് വിശദീകരണം തേടിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഗീതാഞ്ജലി ഗ്രൂപ്പിന് വര്‍ക്കിംഗ് കാപ്പിറ്റല്‍ ഫെസിലിറ്റി അനുവദിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് നേരത്തെ തന്നെ എസ്എഫ്‌ഐഒ സമന്‍സ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഇരുവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ സമന്‍സ് അയച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍