UPDATES

ട്രെന്‍ഡിങ്ങ്

കളളപ്പണം വെളുപ്പിക്കല്‍: ജഡ്ജിമാരുടെ ചുരുങ്ങിയ കൈക്കൂലി നിരക്ക് മൂന്ന് കോടിയെന്ന് വെളിപ്പെടുത്തല്‍

ഗൂഢാലോചന തെളിയിക്കുന്ന 80 തിലേറെ ഫോണ്‍ കോള്‍ രേഖകളാണ് അന്വേഷണ ഏജന്‍സികളുടെ കൈയിലുള്ളത്. ആരോപണ വിധേയരില്‍ നിന്നും പണമായി 1.86 കോടി രൂപയും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനകള്‍ പുരോഗമിക്കുകയാണ്

കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും അന്വേഷണം നേരിടുന്ന ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജി ഐഎം ഖുദ്ദൂസിക്കും മറ്റ് അഞ്ച് പേരുടെയും കൈക്കൂലിയുടെ അടിസ്ഥാനനിരക്ക് മുന്ന് കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉള്‍പ്പെടെ അഴിമതി ആരോപണം ഉന്നയിച്ച് അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളും സമര്‍പ്പിച്ച വിവാദ ഹര്‍ജിയ്ക്ക് ആസ്പദമായ സിബിഐ പ്രഥമാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്തംബര്‍ 20ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിവരങ്ങളുള്ളത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരോധിച്ച ലഖ്്‌നൗ ആസ്ഥാനമായുള്ള പ്രസാദ് ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് അനുകൂലമായി കോടതിവിധികളെ സ്വാധീനിക്കുന്നതിന് വിരമിച്ച ജഡ്ജിയുള്‍പ്പെടെയുള്ളവര്‍ കൈക്കൂലി വാങ്ങി എന്നതാണ് കേസ്.

മെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി ലഭിക്കുന്നതിന് നടപ്പ് നിരക്ക് പ്രകാരം മൂന്ന് കോടി രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ജഡ്ജിയുടെയും കൂട്ടരുടെയും ആവശ്യമെന്ന്് സിബഐയിലെയും ഇഡിയിലെയും ചില ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മുന്ന് കോടിയായാണ് നടപ്പ് നിരക്ക്. കോടതികളില്‍ നിന്നും അനുകൂല വിധി ലഭിക്കുന്നതിനായി മറ്റ് ചിലരില്‍ നിന്നും ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കോടതി വിധികളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഗൂഢാലോചന തെളിയിക്കുന്ന 80 തിലേറെ ഫോണ്‍ കോള്‍ രേഖകളാണ് അന്വേഷണ ഏജന്‍സികളുടെ കൈയിലുള്ളത്. ആരോപണ വിധേയരില്‍ നിന്നും പണമായി 1.86 കോടി രൂപയും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചു. ആരോപണവിധേയരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഇഡിക്ക് അധികാരമുണ്ടെങ്കിലും അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അത്തരം നടപടികള്‍ ഉണ്ടാവൂകയെന്നും ഉദ്യോസ്ഥര്‍ വ്യക്തമാക്കി.

ആരോപണവിധേയരായ ആറ് പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. ജാമ്യം ലഭിച്ച ശേഷം രണ്ടു തവണ ഖുദ്ദൂസിയെ സിബിഐ ചോദ്യം ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ബിപി യാദവില്‍ നിന്നും ഖുദ്ദൂസി ഒരു തവണ പ്രതിഫലം പറ്റിയെന്ന് സിബിഐ അടുത്ത കാലത്ത് വിചാരണ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച 46 മെഡിക്കല്‍ കോളേജുകളില്‍ ഒന്നായ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട ടെലിഫോണ്‍ രേഖകള്‍ ചോര്‍ന്നു കിട്ടിയതാണ് അലഹബാദ്, ഒറിസ, ചത്തീസ്ഗഡ് ഹൈക്കോടതികളില്‍ സേവനം അനുഷ്ടിച്ചിരുന്ന ഖുദ്ദൂസിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐയെ പ്രേരിപ്പിച്ചത്. കോളേജ് ഉടമകളായ ബി ജെ ജാദവ്, പാലാഷ് ജാദവ്, ഇടനിലക്കാരന്‍ ബിശ്വനാഥ് അഗര്‍വാള്‍, ഹവാല ഇടപാടുകാരനായ രാംദേവ് സരസ്വത്, ഖുദ്ദൂസിയുടെ സഹായി ഭാവന പാണ്ഡെ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ഖുദ്ദൂസിക്കെതിരായ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ തയ്യാറായിട്ടില്ല. ലഖ്്‌നൗ മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിനെതിരെ ഉന്നതരെ സ്വാധീനിക്കുന്നതിന് ഉടമകളില്‍ നിന്നും ഖുദ്ദൂസി കൈക്കൂലി വാങ്ങിയൊണ് അന്വേഷണ സംഘം ആരോപിക്കുന്നത്. കൗണ്‍സില്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കോളേജ് സുപ്രീം കോടതിയെ സമീപിക്കുകയും ഉത്തരവ് പുനഃപരിശോധിക്കാനുള്ള വിധി ഓഗസ്റ്റ് ഒന്നിന് സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുകയും 2017-18, 2018-19 അക്കാദമിക് വര്‍ഷങ്ങളില്‍ പ്രവേശനം നടത്തുന്നത് നിരോധിക്കുകയും കോളേജിന്റെ ബാങ്ക് ഗ്യാരന്റിയായ രണ്ട് കോടി രുപ മാറിയെടുക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് അനുമതി നല്‍കുകുയം ചെയ്തു. ഈ തീരുമാനത്തില്‍ കോളേജിന് അനുകൂലമായി വിധി സമ്പാദിച്ച് നല്‍കാമൊണ് ഖുദ്ദൂസിയും ഭാവനയും വാഗ്ദാനം നല്‍കിയൊണ് എഫ്‌ഐആറില്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍