UPDATES

ട്രെന്‍ഡിങ്ങ്

‘ഇതൊക്കെ നടക്കുമോ ആശാനെ’ എന്നു ചോദിച്ചവരോട് മന്ത്രി മണി പറയുന്നു; വാക്ക് തന്നത് പാലിക്കാന്‍ തന്നെയാണ്

വൈദ്യുതവത്കൃത ഗതാഗതസംവിധാനത്തിന്റെ ഭാഗമായ കാറുകള്‍ ഉടന്‍ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടാകും

ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതവത്കൃത ഗതാഗാത സംവിധാനള്‍ കെഎസ്ഇബി ഒരുക്കുന്നതിനെ കുറിച്ച് മന്ത്രി എംഎം മണി സൂചിപ്പിച്ചപ്പോള്‍ പലരും തിരിച്ചു ചോദിച്ചത്, ഇതൊക്കെ നടക്കുമോ ആശാനേ..എന്നായിരുന്നു.

സംശയം പ്രകടിപ്പിച്ചവരോടെല്ലാം മണി ആശാന്‍ വീണ്ടും പറയുന്നു; വാക്ക് നല്‍കുന്നത് അത് പാലിക്കാന്‍ തന്നെയാണെന്ന്…അതായത് വൈദ്യുതവത്കൃത കാറുകള്‍ വൈകാതെ തന്നെ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടാകുമെന്ന്.

വൈദ്യുതവത്കൃത ഗതാഗതസംവിധാനങ്ങള്‍ ഒരുക്കുന്നതുമായി ബോര്‍ഡ് മുന്നോട്ടു പോവുക തന്നെയാണെന്ന് മന്ത്രി പറയുന്നു. കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്നുമായിരുന്നു മന്ത്രി നേരത്തെ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നത്. ഇതിനോട് സംശയം പ്രകടിപ്പിച്ചവരോട് അദ്ദേഹം വ്യക്തമാക്കുന്നു; ഈ സംവിധാനത്തിന്റെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുത ഭവനില്‍ എത്തിയിട്ടുണ്ടെന്ന്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ ഈ കാറുകള്‍ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടാകുമെന്നും മന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഒപ്പം ഒരു വാചകം കൂടി; ഇടതു സര്‍ക്കാര്‍ വാക്ക് നല്‍കുന്നത് അത് പാലിക്കാന്‍ തന്നെയാണ്…

എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍