UPDATES

ട്രെന്‍ഡിങ്ങ്

റോഡിലെ കുഴിയടയ്ക്കാനും പട്ടാളത്തെ വിളിക്കുമോ? ബിജെപിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം

മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ സറ്റേഷനിലെ റയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ സൈന്യത്തെ നിയോഗിച്ച നടപടിയിലാണ് പ്രതിഷേധം

മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ റോഡ് റെയില്‍വേ സറ്റേഷനിലെ തിക്കിലും തിരക്കിലും 23 പേര്‍ കൊലപ്പെട്ട് ഒരു മാസം പിന്നിടുമ്പോള്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാനുള്ള ബിജെപി സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം. അപകടം നടന്നിടത്ത് ജനുവരി 31 ന് അകം സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ പാലം നിര്‍മിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരേ രംഗത്തു വന്നു. കഴിഞ്ഞ വര്‍ഷം രവിശങ്കറിനു വേണ്ടി ആര്‍ട്ട് ഓഫ് ലീവിംഗ് പരിപാടിക്കു വേണ്ടി യമുനയില്‍ താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യത്തെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും ഏറെ വിവാദം ഉയര്‍ത്തിരുന്നു.

എല്‍ഫിന്‍സ്റ്റോണ്‍ റോഡ് സ്‌റ്റേഷനില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയശേഷമായിരുന്നു ഫഡ്‌നാവിസ് പാലം പണിയാന്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് അറിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പാലം നിര്‍മിച്ചു നല്‍കാമെന്ന് സൈന്യം സമ്മതിച്ചിട്ടുണ്ട്. എല്‍ഫിന്‍സ്റ്റോണ്‍ റോഡ് സ്‌റ്റേഷനൊപ്പം മുംബൈയിലെ മറ്റ് രണ്ട് സബര്‍ബന്‍ സ്റ്റേഷനുകളില്‍ കൂടി മേല്‍പ്പാലം നിര്‍മിക്കാന്‍ സൈന്യത്തിന്റെ സഹായം തേടുകയാണെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.

സൈന്യത്തിന്റെ സേവനം അതിര്‍ത്തിയിലാണെന്ന് അറിയാമെങ്കിലും ഇങ്ങനെയൊരു അത്യാവശ്യ കാര്യത്തിന് അവരുടെ സഹായം തേടിയതാണെന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതിനെ ന്യായീകരിച്ചത്. റയില്‍വേ മന്ത്രി പിയൂല്‍ ഗോയലും റെയില്‍വേയ്ക്കു പാലം നിര്‍മിക്കാമെന്ന സൈന്യത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ഇട്ടിരുന്നു.

എന്നാല്‍ ബിജെപിയുടെ ഈ തീരുമാനത്തെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്.

സൈന്യത്തെ സിവിലിയന്‍ ജോലികള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് പ്രതിരോധി മന്ത്രിയോട് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറയുന്നത്.

അത്രവലിയ അടിയന്തരഘട്ടത്തില്‍ ഏറ്റവും ഒടുവിലായി വിളിക്കുന്നതാണ് സൈന്യത്തെ. പക്ഷേ ഇപ്പോള്‍ സ്പീഡ് ഡയലില്‍ സേനയുടേത് ആദ്യ നമ്പരായാണ് കാണുന്നത്-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു.

റോഡിലെ കുഴികളടയ്ക്കാനും സൈന്യത്തെ വിളിക്കില്ലെന്നു പ്രതിക്ഷിക്കാമോ എന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം പരിഹസിച്ചത്.

സെപ്ത്ബര്‍ 29 നാണ് മുംബൈയില്‍ 32 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം നടക്കുന്നത്. എല്‍ഫിന്‍സ്റ്റോണ്‍ റോഡില്‍ നിന്നും റയില്‍വേസ്‌റ്റേഷനിലേക്കുള്ള ഇടുങ്ങിയതും പഴയതുമായ മേല്‍പ്പാലത്തിലൂടെ കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചപ്പോഴാണ് അപകടം ഉണ്ടാകുന്നത്. കൂടുതല്‍ സുരക്ഷിതമായ പാലം നിര്‍മിക്കണെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നിട്ടും നടപടിയെടുക്കാതിരുന്ന ഭരണസംവിധാനങ്ങളാണ് ദുരന്തത്തിനു കാരണമെന്ന് ആക്ഷേപം നിലനില്‍ക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍