11 വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. 44 നാമനിര്‍ദേശങ്ങൾ പ്രഖ്യാപിച്ചതിൽ ഇന്ത്യയിൽ നിന്നും നാലെണ്ണം ഉള്‍പ്പെടുന്നു
ടെലിവിഷൻ രംഗത്തെ ഓസ്കാർ വിശേഷിക്കപ്പെടുന്ന എമ്മി പുരസ്താര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ ശ്രദ്ധേയ നേട്ടം കൈവരിച്ച് ചെർണോബിൽ, ഗെയിം ഓഫ് ത്രോൺസ് വെബ്സീരീസുകൾ. കോമഡി വിഭാഗത്തിൽ ബ്രിട്ടണിൽ നിന്നുള്ള വെബ് സീരീസ് ഫ്ലീബാഗ് അവാർഡുകള്‍ വാരിക്കുട്ടി.
71മത് എമ്മി അവാർഡ് 2019 വിജയികൾ ഇതുവരെ – കോമഡി സീരീസിലെ മികച്ച നടൻ – ബിൽ ഹാദർ, ബാരി
കോമഡി സീരീസിലെ മികച്ച നടി – ഫോബ് വാലർ-ബ്രിഡ്ജ്, ഫ്ലീബാഗ്, കോമഡി സീരീസ് മികച്ച സഹനടി – അലക്സ് ബോർസ്റ്റൈൻ, ദി മാർവലസ്- മൈസൽ, കോമഡി സീരീസിലെ മികച്ച സഹനടൻ – ടോണി ഷാൽഹോബ്. ഒരു കോമഡി സീരീസ് മികച്ച സംവിധാനം – ഹാരി ബ്രാഡ്‌ബീർ, ഫ്ലീബാഗ്. മികച്ച രചന – ഫോബ് വാലർ-ബ്രിഡ്ജ്, ഫ്ലീബാഗ്
മികച്ച ലിമിറ്റഡ് സീരീസ് – ചെർണോബിൽ, ലിമിറ്റഡ് സീരീസ് മികച്ച നായകൻ – ജാരൽ ജെറോം, (വെൻ ദേ സീ അസ്),
മികച്ച നടി – മിഷേൽ വില്യംസ്, ഫോസ് / വെർഡൺ. സഹനടൻ – ബെൻ വിഷാ, എ വെറി ഇംഗ്ലീഷ് സ്കാൻൽ. മികച്ച സഹനടി – പട്രീഷ്യ ആർക്വെറ്റ്, ദി ആക്റ്റ്. മികച്ച സിനിമ (ഡ്രമാറ്റിക് സ്‌പെഷ്യൽ) – ജോഹാൻ റെങ്ക്, ചെർണോബിൽ. മികച്ച രചന – ക്രെയ്ഗ് മാസിൻ, ചെർണോബിൽ.
മികച്ച ടെലിവിഷൻ മൂവി – ബ്ലാക്ക് മിറർ: ബാൻഡേഴ്‌സ്നാച്ച്. വെറൈറ്റി ടോക്ക് സീരീസിനുള്ള പുരസ്കാരം – ലാസ്റ്റ് വീക്ക് ടു നൈറ്റ് ജോൺ ഒലിവർ. വെറൈറ്റി സ്കെച്ച് സീരീസ് – സാറ്റർഡേ നൈറ്റ് ലൈവ്. വെറൈറ്റി സീരീസ് മികച്ച സംവിധാനം – ഡോൺ റോയ് കിംഗ്, സാറ്റർഡേ നൈറ്റ് ലവ്. മികച്ച രചന – വെറൈറ്റി സീരീസ്‍) -ലാസ്റ്റ് വീക്ക് ടു നൈറ്റ് ജോൺ ഒലിവർ. മികച്ച മത്സര പരിപാടി – റുപോളിന്റെ ഡ്രാഗ് റേസ് എന്നിങ്ങനെയാണ്.
ബെസ്റ്റ് ഡ്രാമാറ്റിക് പരമ്പര അവാർഡ് ഗെയിം ഓഫ് ത്രോൺസ് സ്വന്തമാക്കി. മികച്ച കോമഡി സീരീസായി ഫ്ലീബാഗ് തിരഞ്ഞടുക്കപ്പെട്ടു. ബെസ്റ്റ് ഡ്രാമാറ്റിക് പരമ്പര വിഭാഗത്തിൽ മികച്ച നടിയായി കില്ലിംഗ് ഈവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോഡി കോമറിന് സ്വന്തമാക്കി. ഒസ്റാക്ക് ഒരുക്കിയ ജേസൺ ബാറ്റ്മാനാണ് മികച്ച് സംവിധായകൻ. പോസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബില്ലി പോർട്ടറിന് ഈ വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
11 വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. 44 നാമനിര്‍ദേശങ്ങൾ പ്രഖ്യാപിച്ചതിൽ ഇന്ത്യയിൽ നിന്നും നാലെണ്ണം ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതു വരെ പ്രഖ്യാപിച്ചതിൽ ഇന്ത്യൻ സാന്നിധ്യമില്ല. നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യയില്‍നിന്നുള്ള പമ്പരകളായ ‘സേക്രഡ് ഗെയിംസ്’, ‘ലസ്റ്റ് സ്റ്റോറീസ്’, ആമസോൺ പ്രൈമിലെ ‘ദ് റീമിക്‌സ്’ എന്നിവയും പട്ടികയിലുണ്ട്. ലസ്റ്റ് സ്റ്റോറീസിലെ പ്രകടനത്തിനാണ് രാധിക ആപ്‌തേക്ക് മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചിരുന്നു.