UPDATES

ഇന്നു വേണം 35,000 പാക്കറ്റ് ഭക്ഷണം, ഗ്യാസ് സിലണ്ടറുകളും ലഭ്യമാക്കുക; എറണാകുളത്തിന് വേണം കൂടുതല്‍ സഹായങ്ങള്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിയതോടെ ആവശ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവ് വരുകയാണ്

ദുരിതഭൂമിയായി തീര്‍ത്ത എറണാകുള്ളം ജില്ലയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ ആവശ്യം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ഇവര്‍ക്കെല്ലാം വേണ്ടുന്ന ആഹാരസാധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ആവശ്യം കൂടുകയാണ്. പല ക്യാമ്പുകളിലും അരിയും പച്ചക്കറികളും ഉണ്ടെങ്കിലും ഇവ പാകം ചെയ്യാനുള്ള സാകര്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിറക് അടുപ്പില്‍ പാകം ചെയ്യാന്‍ സാധ്യമാകാതെ വരുന്നതിനാല്‍ ഗ്യാസ് സിലണ്ടറുകളാണ് വേണ്ടി വരുന്നത്. ഇതോടൊപ്പം പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളും കുപ്പിവെള്ളവും ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനുമുള്ള സഹായം തേടുകയാണ്. നേരത്തെ ഉണ്ടായിരുന്ന ക്യാമ്പുകള്‍ പലതും വെള്ളം കയറി വാസയോഗ്യമല്ലാതായതോടെ ആളുകളെ കൂട്ടത്തോടെ മറ്റു ക്യ്മ്പുകളിലേക്ക് മാറ്റുന്നതോടെയാണ് ആളെണ്ണം കൂടി അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുന്നത്. കൂടാതെ പുതുതായി ക്യാമ്പുകളിലേക്ക് വരുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിലായി കൂടുന്നുണ്ട്. എലൂര്‍ക്കരഭാഗത്ത് നിലവില്‍ ഉണ്ടായിരുന്ന ക്യാമ്പുകളൊക്കെ വെള്ളം കയറിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ട് ആളുകളെ കളമശ്ശേരി ഭാഗങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ആലുവ കണ്ടയ്‌നര്‍ റോഡ് വരെ പെരിയാറിലെ വെള്ളം എത്തിയിരിക്കുന്ന സ്ഥിതിയാണ്. ഇവിടെ നിലവില്‍ ഉള്ള ക്യാമ്പുകളില്‍ തന്നെ ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

കൊ്ച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതല്‍പേര്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷണലഭ്യത കൂടുതലായി ഉയര്‍ത്താന്‍ വേണ്ട സഹായം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ കൂട്ടായ്മയായ അന്‍പോടു കൊച്ചി അഭ്യര്‍ത്ഥിക്കുന്നുണ്ട്. 35,000 പാക്കറ്റ് ഭക്ഷണങ്ങള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കണമെന്നാണ് അന്‍പോട് കൊച്ചി അഭ്യര്‍ത്ഥിക്കുന്നത്. കൊച്ചി നഗരത്തിന്റെ വാരപ്പുഴ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പകളിലേക്ക് എത്തുന്ന ജനങ്ങള്‍ക്ക് പെട്ടെന്ന് കേട് വരാത്ത പാക്കറ്റ് ഭക്ഷണങ്ങള്‍ നല്‍കുന്നതിനാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മയായ അന്‍പൊടുകൊച്ചി സഹായം ആവശ്യപ്പെടുന്നത്. ഇന്ന് (17-08-2018 )ഉച്ചയ്ക്ക് രണ്ടു മണിക്ക് മുന്‍പായി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയാണ്. ബ്രഡ് ആന്‍ഡ് ജാം, ബിസക്കറ്റ്‌സ്, ന്യൂഡില്‍സ്്, എനര്‍ജി ബാര്‍, പ്രോട്ടീന്‍ ബാര്‍, മില്‍ക്ക് പൗഡര്‍, ടീ പൗഡര്‍, പഞ്ചസാര, കെറസിന്‍ സറ്റൗവ്, ടേര്‍ച്ച്, ബാറ്ററി, തുടങ്ങിയവയാണ് അടിയന്തിരമായി ആവശ്യപ്പെടുന്നത്. വരാപ്പുഴ മേഖലകളില്‍ നിന്ന് കൂട്ടമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിയവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് അന്‍പൊടുകൊച്ചി പ്രവര്‍ത്തകര്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ ആലുവയിലെ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുന്നുകര പഞ്ചായത്തില്‍ കുന്നുകര ജംഗ്ഷനിലും സമീപത്തുള്ള അഹാന ഓഡിറ്റോറിയത്തിലും പരസിരത്തുമുള്ള നാലോളം ക്യാമ്പുകളില്‍ ഏകദേശം എണ്ണായിരത്തോളം പേര്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യാന്‍ ഗ്യാസ് സിലണ്ടറുകള്‍ ആവശ്യമാണ്. എത്രയും വേഗം ഇവരെ സഹായിക്കണം. ബന്ധപ്പെടാന്‍ നവാസ് 9539680092.

കൂടുതല്‍ ക്യാമ്പുകള്‍ പലയിടങ്ങളിലായി തുറക്കുന്നതിനാല്‍ ഓരോയിടത്തും ആവശ്യങ്ങള്‍ പലതുണ്ട്. ഇവയെക്കുറിച്ച് വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് വായനക്കാരുമായി പങ്കുവയ്ക്കുന്നതാണ്. മഴയിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും ദുരിതജീവിതം എറണാകുളത്ത് തുടരുകയാണ്. ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും ആഹാരം പാകം ചെയ്ത് കഴിക്കാന്‍ ആവശ്യമായ ഗ്യാസ് സിലണ്ടറുകള്‍ എത്തിക്കാനും എല്ലാവരും തങ്ങളാല്‍ കിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍