UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് കാലത്ത് തൊഗാഡിയയ്ക്ക് പോലും രക്ഷയില്ല: പിണറായി വിജയന്‍

ന്യൂനപക്ഷങ്ങളെയും പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോള്‍ എങ്ങോട്ടാണെന്നും പിണറായി ചോദിച്ചു

ആര്‍എസ്എസിന്റെ ഭരണകാലത്ത് അവരുടെ പക്ഷത്തുള്ള പ്രവീണ്‍ തൊഗാഡിയയ്ക്ക് പോലും രക്ഷയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുകയാണെന്നും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഭരണത്തില്‍ തൊഗാഡിയയ്ക്ക് പോലും രക്ഷയില്ലെന്നുള്ളത് ദൂരൂഹമാണെന്നും പിണറായി പറയുന്നു.

ന്യൂനപക്ഷങ്ങളെയും പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോള്‍ എങ്ങോട്ടാണെന്നും പിണറായി ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത് ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തണമെന്ന ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്ലാനിംഗ് ബോര്‍ഡ് ഇല്ലാതാക്കിയത് ഇതിന്റെ ഭാഗമാണ്.

നവ ഉദാരീകരണ നയ കാര്യവുമായി ഒരു സഖ്യവുമില്ലെന്നും നവ ഉദാരീകരണ നയങ്ങളിലൂടെ രാജ്യത്തെ ബിജെപിയ്ക്ക് കൈമാറിയ കോണ്‍ഗ്രസുമായി ഈ വിഷയത്തില്‍ എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്നും പിണറായി ചോദിച്ചു. അതേസമയം വിശാല മതേതര ചേരി രൂപപ്പെടുത്തിയാല്‍ അതില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്തില്‍ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ രാജസ്ഥാന്‍ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തൊഗാഡിയ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തൊഗാഡിയയുടെ ആരോപണം വസുന്ധരരാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ രാജസ്ഥാനിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍