UPDATES

ട്രെന്‍ഡിങ്ങ്

അഞ്ഞൂറു രൂപയുടെ വാച്ച് വാങ്ങാനുള്ള വരുമാനം എനിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി; ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവിനെ ഓര്‍മിപ്പിച്ച് മകന്‍

വാങ്ങിക്കൊണ്ടുവന്ന വാച്ച് കണ്ട അദ്ദേഹം ക്ഷുഭിതനായി

അരലക്ഷത്തിനടുത്ത് വിലയുള്ള കണ്ണടകള്‍ ധരിക്കുന്ന നിയമസഭ സ്പീക്കറും ആരോഗ്യമന്ത്രിയുമൊക്കെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് ആകെ നാണക്കേട് ഉണ്ടാക്കുമ്പോള്‍ പഴയൊരു കമ്യൂണിസ്റ്റ് നേതാവിന്റെ പ്രവര്‍ത്തിയോര്‍മിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍. ആ നേതാവ് മറ്റാരുമല്ല, മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോന്‍. ഒരു വാച്ചുമായി ബന്ധപ്പെട്ട് അച്ഛനെ കുറിച്ചുള്ള ഓര്‍മ അദ്ദേഹത്തിന്റെ മകന്‍ ഡോ. വി രാമന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയാണ്.

ഡോ. വി രാമന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ അച്ഛന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കല്‍ ഡെല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്റെ വാച്ച് കേടുവന്നു. നന്നാക്കാന്‍ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്‌സണല്‍ സ്റ്റാഫിനോട് ഒരു എച് എം ടി യുടെ വാച് വാങ്ങി വരാന്‍ പറഞ്ഞയച്ചു. വൈന്നേരം അദ്ദേഹം വന്നപ്പോള്‍ കണ്ടത് എച് എം ടി യുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വര്‍ണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്. അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏക്‌ദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തില്‍നിന്ന് എനിക്കു വാങ്ങാന്‍ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു.

പറഞ്ഞുവെന്നേ ഉള്ളൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍