UPDATES

ട്രെന്‍ഡിങ്ങ്

നീതി തേടിയുള്ള ആ പെൺകുട്ടിയുടെ മുന്നിലൂടെയാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നതെന്ന ഓർമ വേണം

അതേ പെൺകുട്ടിയുടെ മുൻപിലൂടെയാണ് ആ മനുഷ്യൻ ജനമുന്നേറ്റ ജാഥയും നയിച്ചുനടക്കുന്നത്!

അടുത്ത കാലത്തുവന്ന ‘മി ടൂ’ വെളിപ്പെടുത്തലുകളിൽ എന്നെ ഏറ്റവുമധികം ദുഖിപ്പിച്ചതും രോഷംകൊള്ളിച്ചതും എം ജെ അക്ബർക്കെതിരെ വന്ന ഒരു ആരോപണമാണ്. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽനിന്നും വീട്ടുകാരുടെ എതിർപ്പ് മറികടന്നു പത്രപ്രവർത്തകയാകാൻ ഡൽഹിയിലെത്തി അയാൾക്ക്‌ ഇരയാകേണ്ടിവന്ന പെൺകുട്ടി. അവൾക്കു ചെറുത്തുനിൽക്കാൻ ഒരു വഴിയുമില്ലായിരുന്നു. ഏതെങ്കിലുംകാരണവശാൽ ജോലിവിട്ടെറിഞ്ഞു വീട്ടിലേക്കു പോയാൽ അതോടെ അവളുടെ ഭാവി ഇരുട്ടിലാകും. പിന്നെ ഒരു ജോലിക്കും പോകാനാകാത്തവിധം അവൾ കുടുങ്ങിപ്പോകും. ഒരു മനുഷ്യജീവിയുടെ ഈ നിസ്സഹായാവസ്‌ഥയെയാണ് അധമനായ ഒരു മനുഷ്യൻ ചൂഷണം ചെയ്തത്.

കേരളത്തിലെ സിപിഎമ്മിന്റെ മുൻപിൽ ഒരു പരാതിയുണ്ട്. ഒരു ജില്ലയിലെ പ്രമുഖനായ നേതാവിനെതിരെയാണ് ആ പരാതി. വിദ്യാഭ്യാസം കൊണ്ടോ. നേതൃഗുണം കൊണ്ടോ, അക്ബറുടെ ഇരയ്ക്കില്ലാതെപോയ മറ്റു അനുകൂല ഘടകങ്ങൾകൊണ്ടോ നേതാവിന്റെ അതിക്രമങ്ങളെ അവൾ ചെറുത്തുനിന്നു, പാർട്ടിയ്ക്ക് പരാതി നൽകി.

നമ്മൾ, പൊതുസമൂഹം, ഓർക്കേണ്ടത്, ഉത്തർപ്രദേശുകാരിയായ പെൺകുട്ടിയുടെ അനുഭവമാണ്. ഒരു നേതാവിനെതിരെ–അയാൾ എം എൽ എ കൂടെയാണ്–ചെറുത്തുനിൽക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിഞ്ഞെന്നു വരില്ല. ആദ്യം പറഞ്ഞ പെൺകുട്ടിയുടെ അനുഭവം വരാം, അല്ലെങ്കിൽ രാഷ്ട്രീയം മതിയാക്കി പോകാം. അങ്ങിനെ നടന്നോ ഇല്ലയോ എന്ന് നമുക്കറിയില്ല. പക്ഷെ ഇത് ഒരേയൊരു സംഭവമാണ് എന്നൊരുറപ്പുമില്ല.

അങ്ങിനെയുള്ള കഥാപാത്രത്തിനെതിരെയുള്ള പരാതിയുടെമേലാണ് സിപിഎം നേതൃത്വം കാലങ്ങളായി അടയിരിക്കുന്നത്. അതേ പെൺകുട്ടിയുടെ പരാതിയുടെമേൽ നടപടിയുണ്ടാകും എന്നാണ് പോളിറ്റ് ബ്യുറോ മുതലിങ്ങോട്ട് ബ്രാഞ്ചംഗം വരെ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്ന്നിട്ടും അതേ പെൺകുട്ടിയുടെ മുൻപിലൂടെയാണ് ആ മനുഷ്യൻ ജനമുന്നേറ്റ ജാഥയും നയിച്ചുനടക്കുന്നത്!

മനുഷ്യരുടെ നിസ്സഹായതയെ മുതലെടുക്കുന്ന അധമന്മാരുടെ സ്‌ഥാനം നവോത്‌ഥാനത്തിനു തുടർച്ചയുണ്ടാക്കാൻ തെരുവിൽ നടക്കുന്ന മനുഷ്യരുടെ മുൻപിലാണ് എന്ന ധാരണ അസംബന്ധമാണ് എന്ന കാര്യം സിപിഎം നേതൃത്വം തിരിച്ചറിയണം.ആ പെൺകുട്ടിയുടെ പരാതി അവൾക്കു സ്വീകാര്യമായ പരിഹാരം ഉടനുണ്ടാകണം. അതവളുടെ മാത്രമല്ല, എല്ലാ പെൺകുട്ടികളുടെയും എല്ലാ മനുഷ്യരുടെയും ആവശ്യമാണ്.

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍