UPDATES

ട്രെന്‍ഡിങ്ങ്

മീ ടൂ : സ്ത്രീകൾ ലിബറലിടങ്ങൾ വിട്ടു നിൽക്കട്ടെ, ഹിജാബ് ധരിക്കട്ടെ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി

സ്ത്രീകൾ സംസാരിക്കുമ്പോൾ കൊഞ്ചി കുഴഞ്ഞ സംസാരിക്കരുത്, മാന്യമായി സംസാരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്യണം.

മീ ടൂ മൂവ്‌മെന്റിനെ കുറിച്ചും ഐ പി സി 497 , 377 വകുപ്പുകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ കുറിച്ചും വിചിത്ര വാദങ്ങളുമായി ജമാഅത്തെ ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്‌സാന.

കാറൽ മാക്സിനെ പോലുള്ള ഭൗതികവാദികളും, മുതലാളിത്ത വാദികളും വാദിച്ചു കൊണ്ടിരിക്കുന്നത് ശരീരം എന്റേത് ആണ് അതിന്റെ പൂർണ അവകാശം എനിക്ക് ആണ് തുടങ്ങിയ കാര്യങ്ങളാണ്. ഈ വാദത്തിന്റെ അപകടമാണ് ലൈംഗികതയുമായി ബന്ധപ്പെട്ട രണ്ടു വിധികൾ നമുക് മുന്നിൽ എത്തിച്ചത്. ഐ പി സി 377 ഐ പി സി 497 എന്ന് നമ്മൾ മനസ്സിലാക്കണം. റുക്‌സാന പറഞ്ഞു.

മി ടൂ വെളിപ്പെടുത്തലുകൾ ഒരു മുന്നറിയിപ്പാണ് എന്ന വാചകത്തോടെ ഇസ്ലാം ഓൺ ലൈവ് എന്ന പേജിൽ ആണ് റുക്‌സാന തന്റെ ലൈവ് വീഡിയോ പ്രസന്റ് ചെയ്തിരിക്കുന്നത്.

റുക്‌സാനയുടെ ഫേസ്ബുക് ലൈവിന്റെ പ്രസക്ത ഭാഗങ്ങൾ :

2017 ഒക്ടോബറിൽ ആണ് പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നിനെതിരെ അലിസാ മിലാനോ മീ ടൂ എന്ന ഹാഷ്‌ടാഗോടു കൂടി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. ഈ ഹാഷ്ടാഗ് പിന്നീട് ലോകം മുഴുവൻ പടർന്നു കയറി. സമത്വ സുന്ദരമെന്നും, സ്വാതന്ത്രമെന്നും നമ്മൾ വിചാരിച്ച ഇടങ്ങൾക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ? തെഹൽക്കയുടെ സ്ഥാപക പത്രാധിപർ ആയിരുന്ന തരുൺ തേജ്‌പാൽ അടക്കമുള്ളവർ ഈ ആരോപണത്തിന് അടിമയായി എന്നത് ഏറെ അത്ഭുതത്തോടെയാണ് നമ്മൾ നോക്കി കണ്ടത്.

ലിബറൽ ഇടങ്ങൾ എന്ന് നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്ന മാധ്യമ, സിനിമ മേഖലയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. പുറമെ അവർ കാണിച്ചിരുന്ന സ്വാതന്ത്ര്യം എല്ലാം പൊയ്മുഖം ആയിരുന്നുവോ എന്ന് സംശയം ഉയരുന്നു. വിശുദ്ധ ഖുറാനിൽ അല്ലാഹു നമ്മളെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്, സമൂഹത്തിലും, വ്യക്തി ജീവിതത്തിലും, കുടുംബത്തിലും എങ്ങനെയാണ് ഇടപെടേണ്ടതെന്ന്. അവർ പറഞ്ഞു.

ഹിജാബുമായി ബന്ധപ്പെട്ട് ചർച്ചകൾ വരുമ്പോൾ നാം പറയാറുണ്ട് എന്തിനാണ് ഹിജാബ് ? വീട്ടിലിരിക്കുന്ന ഒരു സ്ത്രീക്ക് ഹിജാബ് ആവശ്യമില്ല. ഒരുവൾ ഹിജാബ് ധരിക്കേണ്ടത് അവൾ പൊതു വ്യവഹാരത്തിൽ ഇരിക്കുമ്പോഴാണ്. പൊതു ഇടത്തിലേക്ക് ഇറങ്ങേണ്ട എന്ന് ഇസ്ലാം പറയുന്നില്ല പക്ഷെ ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ സൂക്ഷ്മമായി പുലർത്തേണ്ടതുണ്ട്. ഈ നിയമങ്ങൾ അരോചകമാണ് മറിച്ച് സുരക്ഷിതത്വമാണ് സ്ത്രീകൾക്ക് നൽകുന്നത്.

ലിബറൽ ഇടങ്ങൾ എന്ന് നാം വിശ്വസിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്രത്തിന്റെ വിഹാര കേന്ദ്രങ്ങൾ എന്ന് പറയപ്പെടുന്ന വിഹാര കേന്ദ്രങ്ങളിൽ നിന്നാണ് മീ ടൂ ദീനരോധനങ്ങൾ എല്ലാം വന്നു കൊണ്ടിരിക്കുന്നത്. ആരെയാണ് വിവാഹം ചെയ്യേണ്ടത്, എങ്ങനെയാണ് വിവാഹം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. സ്ത്രീകൾ സംസാരിക്കുമ്പോൾ കൊഞ്ചി കുഴഞ്ഞ സംസാരിക്കരുത്, മാന്യമായി സംസാരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്യണം.

377; അപരിഷ്കൃത എഡിറ്റോറിയലുമായി മാധ്യമം; ഇനിയും എട്ടുകാലി മമ്മൂഞ്ഞാവാന്‍ ജമാ അത്തിനെ അനുവദിക്കരുത്

ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്: എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കറിയാം; എതിര്‍ത്താല്‍ പോരാടാനും

മീ ടൂ; മോഹന്‍ലാലിനെതിരെ വീണ്ടും രേവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍